KeralaLatest NewsNews

ഇന്ന് ലോക ആത്മഹത്യാ പ്രതിരോധ ദിനം: കേരളത്തിൽ ഓരോ വർഷവും ആത്മഹത്യ ചെയ്യുന്നവരുടെ എണ്ണം വർദ്ധിക്കുന്നു

ഇന്ന് ലോക ആത്മഹത്യാ പ്രതിരോധ ദിനമാണ്. എല്ലാ വർഷവും ഇതേ ദിവസം ജനങ്ങളെ ബോധവാന്മാരാക്കാൻ നിരവധി ക്യാംപെയ്നുകൾ നടത്താറുണ്ടെങ്കിലും ഓരോ ദിവസം കഴിയും തോറും ആത്മഹത്യാ നിരക്ക് വർദ്ധിച്ച് വരികയാണ്. നാഷണൽ ക്രൈം റെക്കോർഡ്സ് ബ്യൂറോ (NCRB) റിപ്പോർട്ട് പ്രകാരം 2021-ൽ ആത്മഹത്യ ചെയ്തത് 1.64 ലക്ഷം പേർ. ഇത് 2020-ലെ ഇന്ത്യയിലെ കൊവിഡ് മരണത്തേക്കാൾ 10 ശതമാനം കൂടുതലാണ്.

ആത്മഹത്യ ഒരു വ്യക്തിയുടെ പ്രശ്‌നമല്ല, മറിച്ച് ഒരു സാമൂഹിക പ്രശ്‌നമാണെന്നും ഒരു മാനസിക സാമൂഹിക സമീപനം ആവശ്യമാണെന്നും ചൂണ്ടിക്കാണിക്കുകയാണ് നാഷണൽ ക്രൈം റെക്കോർഡ്സ് ബ്യൂറോ റിപ്പോർട്ട്. ജീവനൊടുക്കുന്നവരുടെ ലിസ്റ്റ് ഓരോ വർഷം കൂടുമ്പോഴും നീളുകയാണ്. കേരളത്തിൽ യുവാക്കളിലെയും കുട്ടികളിലെയും ആത്മഹത്യാ നിരക്ക് കൂടുന്നതായി റിപ്പോർട്ട്. 2020 ല്‍ കേരളത്തില്‍ 8500 പേര്‍ ആത്മഹത്യ ചെയ്തിട്ടുണ്ട്. 2021 ല്‍ ഇത് 9549 ആയി ഉയര്‍ന്നു. രാജ്യത്താകെ 1,64,033 ആത്മഹത്യകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

2021ല്‍ ഇന്ത്യയിലെ നഗരങ്ങളില്‍ ഏറ്റവും കൂടുതൽ ആത്മഹത്യാ നിരക്ക് കൊല്ലം നഗരത്തില്‍ ആണെന്ന് അടുത്തിടെ റിപ്പോർട്ട് വന്നിരുന്നു. കഴിഞ്ഞ വർഷം ലക്ഷത്തില്‍ 12 പേർ രാജ്യത്ത് ആത്മഹത്യ ചെയ്തെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. എന്നാല്‍, കൊല്ലം നഗരത്തില്‍ ഇത് 43 പേരാണ്. വിസ്മയയുടെയും മറ്റും ആത്മഹത്യയും ഈ റെക്കോർഡിൽ ഉൾപ്പെടുന്നു. 11.1 ലക്ഷം പേർ താമസിക്കുന്ന കൊല്ലം നഗരത്തില്‍ കഴിഞ്ഞ വർഷം സംഭവിച്ചത് 487 ആത്മഹത്യകളാണെന്ന് റിപ്പോർട്ടില്‍ പറയുന്നു. 43.9 ആണ് കൊല്ലം നഗരത്തിലെ 2021 ലെ ആത്മഹത്യാ നിരക്ക്. കൂട്ട ആത്മഹത്യകളുടെ എണ്ണവും കേരളത്തില്‍ കൂടുതലാണ്.

2018ൽ‍ 8320 ആയിരുന്നു ആത്മഹത്യാ കേസുകൾ എങ്കിൽ‍ 2019ൽ ഇത് 8585 ആയി ഉയർന്നു. 2020ൽ 8480 ആയെങ്കിലും 2021 ആയപ്പോൾ 9549 ആയി വർധിക്കുകയായിരുന്നു. അതായത് ഏകദേശം മൂന്ന് ശതമാനത്തിന്റെ വർധനവ്. 2020നേക്കാള്‍ 2.9 ശതമാനത്തിന്‍റെ വര്‍ധനവാണ് കഴിഞ്ഞ വർഷം സംസ്ഥാനത്ത് ഉണ്ടായത്. 9549 പേരാണ് 2021ൽ മാത്രം കേരളത്തിൽ ജീവനൊടുക്കിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button