Latest NewsNewsIndia

ഗണേശ വിഗ്രഹ നിമജ്ജനത്തിനിടെ മരിച്ചവരുടെ എണ്ണം 20 കടന്നു, നിരവധി പേർ ചികിത്സയിൽ

ഛണ്ഡീഗഢ്: ഹരിയാനയിലെ മഹേന്ദർഗഡ്, സോനിപത് ജില്ലകളിൽ നടന്ന ഗണേശ വിഗ്രഹ നിമജ്ജനത്തിൽ മരിച്ചവരുടെ എണ്ണം 20 ആയി. 14
പേരുടേത് മുങ്ങിമരണമായിരുന്നു. ഓഗസ്റ്റ് 31ന് ആരംഭിച്ച 10 ദിവസത്തെ ഗണേശോത്സവം വെള്ളിയാഴ്ച സമാപിച്ചു. വാർധ ജില്ലയിൽ, മൂന്ന് പേർ മുങ്ങിമരിച്ചു. മറ്റൊരാൾ ദേവ്‌ലിയിലും സമാനമായ രീതിയിൽ മരിച്ചതായി ഒരു ഉദ്യോഗസ്ഥൻ പറഞ്ഞു.

മഹേന്ദര്‍ഗഡ്, സോനിപത് ജില്ലകളിലായി നടന്ന അപകടത്തിലാണ് ആറ് പേരുടെ മരണം. സോനിപത്തിലെ യമുന നദിയില്‍ രണ്ട് പേരും മഹേന്ദര്‍ഗഡിലെ കനാലില്‍ നാല് പേരുമാണ് മുങ്ങി മരിച്ചത്. സിവിൽ സർജൻ ഡോ. അശോക് കുമാർ ആണ് മരണം സ്ഥിരീകരിച്ചത്. യവത്മാൽ ജില്ലയിലെ ഒരു കുളത്തിൽ വിഗ്രഹ നിമജ്ജനത്തിനിടെ രണ്ട് പേർ മുങ്ങിമരിച്ചു. അഹമ്മദ്‌നഗർ ജില്ലയിൽ, സൂപയിലും ബെൽവണ്ടിയിലും രണ്ട് പേർ വെവ്വേറെ സംഭവങ്ങളിൽ മുങ്ങിമരിച്ചു. വടക്കൻ മഹാരാഷ്ട്രയിലെ ജൽഗാവ് ജില്ലയിൽ രണ്ട് പേർ മരിച്ചു. ചാലിസ്ഗാവ്, ജാംനർ എന്നിവിടങ്ങളിൽ ഒരാൾ വീതവും മരണപ്പെട്ടു.

Also Read:പോലീസിന്റെ മുന്നിൽ കൂസലില്ലാതെ നിന്ന മുസ്തഫയുടെ വയറ്റിൽ നാല് ‘മുട്ട’: അതിനകത്ത് 43 ലക്ഷം രൂപയുടെ സ്വർണം, അറസ്റ്റ്

മഹേന്ദര്‍ഗഡിൽ ഏഴടിയോളം ഉയരമുള്ള ഗണേശ വിഗ്രഹം നിമജ്ജനത്തിനായി കൊണ്ടുപോകുമ്പോള്‍ യുവാക്കള്‍ വെള്ളക്കെട്ടില്‍ ഒലിച്ചുപോകുകയായിരുന്നു. അപകടത്തില്‍പ്പെട്ടവരെ കരയ്‌ക്കെത്തിച്ചെങ്കിലും നാല് പേർ സംഭവസ്ഥലത്ത് വെച്ച് തന്നെ മരണപ്പെട്ടു. പരിക്കേറ്റ നാല് പേർ ചികിത്സയിലാണ്. ഗണേശ നിമജ്ജനത്തിനിടെ നാഗ്പൂർ നഗരത്തിലെ സക്കാർദാര മേഖലയിലുണ്ടായ വാഹനാപകടത്തിൽ ആണ് മറ്റ് നാല് പേർ മരിച്ചത്.

സംഭവത്തില്‍ ഹരിയാന മുഖ്യമന്ത്രി മനോഹര്‍ലാല്‍ ഖട്ടര്‍ അനുശോചനം രേഖപ്പെടുത്തി. മരണപ്പെട്ടവരുടെ കുടുംബത്തിന്റെ ദുഃഖത്തില്‍ പങ്കുചേരുന്നുവെന്നും ചികിത്സയിലുള്ളവര്‍ എത്രയും വേഗം സുഖം പ്രാപിക്കട്ടെയെന്നും ഖട്ടര്‍ ട്വിറ്ററില്‍ കുറിച്ചു. 10 ദിവസത്തെ ഗണേശോത്സവം സമാപിച്ചതിനാൽ വെള്ളിയാഴ്ച നിരവധി ഗണേശ വിഗ്രഹങ്ങൾ നദികളിലും കനാലുകളിലും മറ്റ് ജലാശയങ്ങളിലും നിമജ്ജനം ചെയ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button