Latest NewsNewsMobile PhoneTechnology

വമ്പൻ വിലക്കിഴിവിൽ ഐഫോൺ 14 സീരീസ് ഫോണുകൾ, ഇന്ത്യൻ വിപണി വില അറിയാം

ഐഫോൺ 14 ന്റെ വില 79,900 രൂപ മുതലാണ് ആരംഭിക്കുന്നത്

ഐഫോണിന്റെ ഏറ്റവും പുതിയ പതിപ്പായ ഐഫോൺ 14 സീരീസിലെ ഫോണുകൾ ഓഫർ വിലയ്ക്ക് സ്വന്തമാക്കാൻ അവസരം നൽകിയിരിക്കുകയാണ് ആപ്പിൾ. സെപ്തംബർ ഏഴിനാണ് ഐഫോൺ 14 സീരീസിലുള്ള ഫോണുകൾ വിപണിയിൽ അവതരിപ്പിച്ചത്. റിപ്പോർട്ടുകൾ പ്രകാരം, ഐഫോൺ 14, ഐഫോൺ 14 പ്ലസ്, ഐഫോൺ 14 പ്രോ, ഐഫോൺ 14 പ്രോ മാക്സ് എന്നീ സീരീസുകളാണ് ഇന്ത്യൻ വിപണിയിൽ പ്രീഓർഡറിനായുളള തയ്യാറെടുപ്പുകൾ നടത്തുന്നത്.

ആമസോൺ, ഫ്ലിപ്കാർട്ട്, റിലയൻസ് ഡിജിറ്റൽ, ക്രോമ തുടങ്ങിയ ഓൺലൈൻ പ്ലാറ്റ്ഫോമുകളിൽ നിന്ന് ഐഫോൺ 14 സീരീസിലെ സ്മാർട്ട്ഫോണുകൾ വാങ്ങാൻ സാധിക്കും. ഐഫോൺ 14 ന്റെ വില 79,900 രൂപ മുതലാണ് ആരംഭിക്കുന്നത്. ഐഫോൺ 14 പ്ലസിന് 89,900 രൂപ മുതലും ഐഫോൺ 14 പ്രോയ്ക്ക് 1,29,900 രൂപ മുതലുമാണ് വില ആരംഭിക്കുന്നത്. അതേസമയം, 1,39,900 രൂപ മുതലാണ് ഐഫോൺ പ്രോ മാക്സിന്റെ വില ആരംഭിക്കുന്നത്.

Also Read: പോലീസിന്റെ മുന്നിൽ കൂസലില്ലാതെ നിന്ന മുസ്തഫയുടെ വയറ്റിൽ നാല് ‘മുട്ട’: അതിനകത്ത് 43 ലക്ഷം രൂപയുടെ സ്വർണം, അറസ്റ്റ്

ആപ്പിൾ ഇന്ത്യ ഓൺലൈൻ സ്റ്റോർ പുറത്തുവിട്ട റിപ്പോർട്ടുകൾ പ്രകാരം, എസ്ഡിഎഫ്സി ബാങ്കിന്റെ ക്രെഡിറ്റ് കാർഡ് ഉപയോക്താക്കൾക്ക് 5 ശതമാനം വരെ ഇൻസ്റ്റന്റ് ക്യാഷ് ബാക്ക് ലഭിക്കും. ഡീപ് പർപ്പിൾ, ഗോൾഡ്, സിൽവർ, സ്പേസ് ബ്ലാക്ക് എന്നീ നിറങ്ങളിലാണ് പ്രോ മോഡലുകൾ വാങ്ങാൻ സാധിക്കുക.

shortlink

Related Articles

Post Your Comments

Related Articles


Back to top button