KeralaLatest NewsNewsBusiness

കേരളത്തിന് പുറത്തുനിന്ന് കെൽട്രോണിന് ആദ്യ ബിസിനസ് ഓർഡർ: മുംബൈ- പൂണെ എക്സ്പ്രസ് ഹൈവേയിൽ സുരക്ഷയൊരുക്കും

വാഹനങ്ങൾ 24 മണിക്കൂറും നിരീക്ഷിച്ച് ചിത്രവും നമ്പറും വേഗവും ദിശയും ഉൾപ്പെടെയുള്ള എല്ലാ വിവരങ്ങളും കൺട്രോൾ റൂമിലേക്ക് അയക്കുന്ന സംവിധാനമാണ് സ്പോട്ട് ആൻഡ് ആവറേജ് സിസ്റ്റം

തിരുവനന്തപുരം: മുംബൈ- പൂണെ എക്സ്പ്രസ് ഹൈവേയിൽ അതീവ സുരക്ഷയൊരുക്കാൻ ഇനി കെൽട്രോണും. റിപ്പോർട്ടുകൾ പ്രകാരം, ഹൈവേയിൽ സുരക്ഷയൊരുക്കുന്നതിന്റെ ഭാഗമായി 9.05 കോടി ഡോളറിന്റെ പദ്ധതിയാണ് കെൽട്രോണിന് ലഭിച്ചിരിക്കുന്നത്. കെൽട്രോണിന് ആദ്യമായാണ് കേരളത്തിന് പുറത്തുനിന്ന് ബിസിനസ് ഓർഡർ ലഭിക്കുന്നത്. പദ്ധതി വിജയകരമായാൽ നാഷണൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യയുടെ കൂടുതൽ ഓർഡറുകൾ കെൽട്രോണിന് ലഭിക്കാൻ സാധ്യതയുണ്ട്.

വാഹനങ്ങൾ 24 മണിക്കൂറും നിരീക്ഷിച്ച് ചിത്രവും നമ്പറും വേഗവും ദിശയും ഉൾപ്പെടെയുള്ള എല്ലാ വിവരങ്ങളും കൺട്രോൾ റൂമിലേക്ക് അയക്കുന്ന സംവിധാനമാണ് സ്പോട്ട് ആൻഡ് ആവറേജ് സിസ്റ്റം. ഇത്തരത്തിൽ, റഡാറിന്റെ സഹായത്തോടെ പ്രവർത്തിക്കുന്ന 28 ഓളം സ്പോട്ട് ആൻഡ് ആവറേജ് സ്പീഡ് എൻഫോഴ്സ്മെന്റ് സിസ്റ്റം സ്ഥാപിക്കാൻ ഓർഡർ ലഭിച്ചിട്ടുണ്ട്. കൂടാതെ, വാഹനങ്ങളുടെ ചിത്രം, നമ്പർ എന്നിവയ്ക്ക് പുറമേ, ജിപിഎസ് സമയം അടക്കമുള്ള വിവരങ്ങൾ ശേഖരിച്ച് കൺട്രോൾ റൂമിലേക്ക് അയക്കുന്ന ആവറേജ് സ്പീഡ് എൻഫോഴ്സ്മെന്റ് സിസ്റ്റം 11 എണ്ണം സ്ഥാപിക്കാനുള്ള ഓർഡറാണ് ലഭിച്ചിരിക്കുന്നത്.

Also Read: ബേസിലും ദർശനയും പ്രധാന വേഷങ്ങളിൽ എത്തുന്ന : ‘ജയ ജയ ജയ ജയ ഹേ ‘ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്

shortlink

Related Articles

Post Your Comments

Related Articles


Back to top button