Latest NewsIndia

സിനിമാ മോഹവുമായെത്തിയ 300 ലധികം യുവതികളെ വെച്ച് അശ്ലീല വീഡിയോ: സംവിധായകൻ അറസ്റ്റിൽ

ചെന്നൈ: സിനിമയിൽ അഭിനയിക്കാൻ ആഗ്രഹിച്ചെത്തിയ യുവതികളെ ഉപയോഗിച്ച് അശ്ലീല വീഡിയോകൾ ചിത്രീകരിച്ച സംവിധായകനും സഹസംവിധായകനും അറസ്റ്റിൽ. 300 ലധികം യുവതികളെയാണ് ഇയാൾ ട്രാപ്പിലാക്കിയത്. സിനിമാ മോഹവുമായെത്തിയ യുവതികളെ വശീകരിച്ച് ഇത്തരം രംഗങ്ങളിൽ അഭിനയിപ്പിക്കുകയായിരുന്നു ഇയാൾ. തമിഴ്‌നാട് സേലത്താണ് സംഭവം.

‘ഉടൻ ആരംഭിക്കുന്ന ചിത്രത്തിലേക്ക് 30 വയസിന് താഴെയുള്ള യുവതികളെ നായികയായി അഭിനയിക്കാൻ ക്ഷണം’ എന്ന പരസ്യം കണ്ടാണ് പെൺകുട്ടികൾ സഹസംവിധായകൻ വിളിക്കുന്നതും ഇവരെ നേരിൽ കാണുന്നതും. ഫേസ്‌ബുക്ക്, ഇൻസ്റ്റഗ്രാം തുടങ്ങിയ സമൂഹ മാധ്യമങ്ങൾ വഴിയാണ് സംവിധായകനും സഹസംവിധായകനും പരസ്യം നൽകുന്നത്. പരസ്യം കണ്ട് അഭിനയിക്കാൻ താൽപ്പര്യം തോന്നിയെത്തുന്ന പെൺകുട്ടികളെ ഇയാൾ പലതും പറഞ്ഞ് വിശ്വസിപ്പിക്കുകയും, വശീകരിക്കുകയും ചെയ്യുന്നു.

പെൺകുട്ടികളെ ക്യാമറയ്ക്ക് മുന്നിലെത്തിക്കുക എന്നത് സഹസംവിധായകന്റെ ജോലിയാണ്. നിരവധി പെൺകുട്ടികൾ ഇനിയും ചൂഷണത്തിന് വിധേയരായിട്ടുണ്ടെന്നാണ് പോലീസ് പറയുന്നത്. ഇവരുടെ ട്രാപ്പിൽ പെട്ട മുഴുവൻ പെൺകുട്ടികളെയും കണ്ടെത്താനുള്ള ശ്രമത്തിലാണ് അന്വേഷണ സംഘം.

shortlink

Related Articles

Post Your Comments

Related Articles


Back to top button