Latest NewsNewsBusiness

നഷ്ടത്തിൽ നിന്നും കരകയറി 19 പൊതുമേഖല സ്ഥാപനങ്ങൾ, ഇത്തവണ രേഖപ്പെടുത്തിയത് വൻ മുന്നേറ്റം

റിഫൈനറി, വളം, ധനകാര്യം, വ്യവസായം, കൺസ്യൂമർ ഗുഡ്സ് തുടങ്ങിയ മേഖലകളാണ് ലാഭത്തിന്റെ പാതയിലേക്ക് വീണ്ടും തിരിച്ചെത്തിയത്

രാജ്യത്ത് നഷ്ടത്തിന്റെ പാതയിലായിരുന്ന പൊതുമേഖല സ്ഥാപനങ്ങൾ വീണ്ടും ലാഭക്കുതിപ്പിലേക്ക്. പബ്ലിക് സെക്ടർ എന്റർപ്രൈസസ് സർവേ പുറത്തുവിട്ട റിപ്പോർട്ടുകൾ പ്രകാരം, 19 കേന്ദ്ര പൊതുമേഖല സ്ഥാപനങ്ങളാണ് ലാഭത്തിലേക്ക് മുന്നേറിയത്. പ്രധാനമായും റിഫൈനറി, വളം, ധനകാര്യം, വ്യവസായം, കൺസ്യൂമർ ഗുഡ്സ് തുടങ്ങിയ മേഖലകളാണ് ലാഭത്തിന്റെ പാതയിലേക്ക് വീണ്ടും തിരിച്ചെത്തിയത്.

കണക്കുകൾ പ്രകാരം, 2018-19, 2019-20 സാമ്പത്തിക വർഷങ്ങളിൽ നഷ്ടത്തിലേക്ക് കൂപ്പുകുത്തിയ 8 കമ്പനികൾക്ക് 2020-21 സാമ്പത്തിക വർഷം മികച്ച നേട്ടം കൈവരിക്കാൻ സാധിച്ചിട്ടുണ്ട്. ചെന്നൈ പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡ്, വെസ്റ്റേൺ കോൾ ഫീൽഡ് ലിമിറ്റഡ്, നാഷണൽ ഫെർട്ടിലൈസേഴ്സ് ലിമിറ്റഡ് എന്നീ കമ്പനികൾക്ക് മികച്ച നേട്ടം കൈവരിക്കാൻ സാധിച്ചിട്ടുണ്ട്. ഈ കമ്പനികൾ ഏകദേശം 200 കോടി രൂപയിലധികമാണ് ലാഭം നേടിയത്. അതേസമയം, കൂടുതൽ സ്ഥാപനങ്ങൾ ലാഭത്തിലേറിയെങ്കിലും വരുമാനത്തിലെ ഇടിവ് നികത്താൻ സാധിച്ചിട്ടില്ല.

Also Read: ബവല്‍ കാന്‍സര്‍ നേരത്തെ കണ്ടെത്തി ചികിത്സിച്ചില്ലെങ്കില്‍ അത്യന്തം അപകടകരം

shortlink

Related Articles

Post Your Comments

Related Articles


Back to top button