Kallanum Bhagavathiyum
Latest NewsNewsInternationalGulfQatar

സ്‌കൂൾ ബസിൽ മലയാളി ബാലിക മരിച്ച സംഭവം: അന്വേഷണം പ്രഖ്യാപിച്ചു

ദോഹ: സ്‌കൂൾ ബസിനുള്ളിൽ ഉറങ്ങിപ്പോയ മലയാളി ബാലിക മരിച്ച സംഭവത്തിൽ അന്വേഷണം ആരംഭിച്ച് ഖത്തർ. കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് അധികൃതർ അറിയിച്ചു. വിദ്യാഭ്യാസ മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. വിദ്യാർത്ഥിനിയുടെ മരണത്തിൽ മന്ത്രാലയം ദു:ഖം രേഖപ്പെടുത്തുകയും ചെയ്തു.

Read Also: ‘ബ്രിട്ടീഷുകാർ തൂക്കിലേറ്റിയത് ആലി മുസ്ലിയാരുടെ മൃതദേഹം’: പുതിയ വാദം, സത്താർ പന്തല്ലൂർ പറയുന്നതിങ്ങനെ

കുട്ടികളുടെ സുരക്ഷയുടെ കാര്യത്തിൽ വിട്ടുവീഴ്ചയില്ലെന്നും അധികൃതർ വ്യക്തമാക്കി. ഞായറാഴ്ച രാവിലെയാണ് സ്‌കൂളിലേയ്ക്ക് പുറപ്പെട്ട നാലു വയസുകാരി ചിങ്ങവനം കൊച്ചുപറമ്പിൽ അഭിലാഷ് ചാക്കോയുടെ മകൾ മിൻസ മറിയം ജേക്കബാണ് മരിച്ചത്. അൽ വക്രയിലെ സ്പ്രിങ്ഫീൽഡ് കിന്റർഗാർട്ടനിലെ കെജി 1 വിദ്യാർത്ഥിനിയാണ് മിൻസ.

രാവിലെ മിൻസ ഉൾപ്പെടെയുള്ള വിദ്യാർത്ഥികളുമായി സ്‌കൂളിലെത്തിയ ബസ് ജീവനക്കാർ ബസിനുള്ളിൽ മിൻസ ഇരുന്ന് ഉറങ്ങുന്നത് ശ്രദ്ധിക്കാതെ വാഹനം പാർക്കിങ്ങിലിട്ട് ലോക്ക് ചെയ്തു പോകുകയായിരുന്നു. ഉച്ചയോടെ വിദ്യാർത്ഥികളെ തിരികെ വീട്ടിലെത്തിക്കാനായി ബസിൽ കയറിയപ്പോൾ മിൻസയെ അബോധാവസ്ഥയിൽ കണ്ടെത്തുകയായിരുന്നു. ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല.

Read Also: ’89 കാരനായ ഭർത്താവ് കിടപ്പിലായ എന്നെ സെക്‌സിന് നിർബന്ധിക്കുന്നു’: സഹായം തേടി 87 കാരിയായ വൃദ്ധ

shortlink

Related Articles

Post Your Comments


Back to top button