KeralaLatest NewsNews

നാട്ടിലെത്തിയ പ്രവാസികള്‍ക്ക് തിരിച്ചടി, ടിക്കറ്റ് നിരക്ക് കുത്തനെ കൂട്ടി വിമാനക്കമ്പനികള്‍

പ്രവാസി യാത്രക്കാര്‍ ഏറെയുള്ള സൗദി, യു.എ.ഇ സെക്ടറുകളിലാണ് നിരക്ക് വര്‍ദ്ധനവ് കൂടുതല്‍

മലപ്പുറം: ഓണത്തിന് നാട്ടിലെത്തിയ പ്രവാസികള്‍ക്ക് തിരിച്ചടിയായി വിമാനക്കമ്പനികളുടെ തീരുമാനം. പ്രവാസികളുടെ മടക്കം മുന്നില്‍ കണ്ട് ടിക്കറ്റ് നിരക്ക് കുത്തനെ കൂട്ടി.

Read Also: നെറ്റ്ഫ്ളിക്സിനെതിരെ ​ഗുരുതര ആരോപണവുമായി തല്ലുമാല അണിയറ പ്രവര്‍ത്തകര്‍

ഇന്ന് മുതല്‍ പത്ത് ദിവസത്തേക്ക് ടിക്കറ്റ് നിരക്കില്‍ കാര്യമായ വര്‍ദ്ധനവുണ്ട്. ഈ മാസം 20 മുതല്‍ ടിക്കറ്റ് നിരക്ക് കുറയും. പ്രവാസി യാത്രക്കാര്‍ ഏറെയുള്ള സൗദി, യു.എ.ഇ സെക്ടറുകളിലാണ് നിരക്ക് വര്‍ദ്ധനവ് കൂടുതല്‍. ഖത്തറിലേക്കുള്ള നിരക്ക് കുറച്ചുകാലമായി ഉയര്‍ന്നുതന്നെ നില്‍ക്കുകയാണ്.

കോഴിക്കോട് -ദോഹ റൂട്ടില്‍ കൊള്ള നിരക്കാണ്. ബഡ്ജറ്റ് എയര്‍ലൈനായ എയര്‍ ഇന്ത്യ എക്‌സ്പ്രസില്‍ ടിക്കറ്റിന് ഇന്ന് 38,000 രൂപയാണ് ഈടാക്കുന്നത്. ഈ ആഴ്ചയിലെ കുറഞ്ഞ നിരക്ക് 33,000 രൂപയാണ്. അതേസമയം ദോഹയില്‍ നിന്ന് കോഴിക്കോട്ടേക്ക് 9,000 രൂപയ്ക്ക് ടിക്കറ്റുണ്ട്. പ്രവാസികള്‍ ഏറെയുള്ള ജിദ്ദയിലേക്ക് ഈ മാസം 14നാണ് കരിപ്പൂരില്‍ നിന്ന് എയര്‍ഇന്ത്യ എക്‌സ്പ്രസില്‍ ടിക്കറ്റുള്ളത്. 47,000 രൂപ നല്‍കണം. 17,800 രൂപയ്ക്ക് ജിദ്ദയില്‍ നിന്ന് കരിപ്പൂരിലേക്ക് ടിക്കറ്റുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button