KeralaLatest NewsNews

ലക്ഷങ്ങൾ നായ പ്രശ്നത്തിൽ പലരും അടിച്ചു മാറ്റിയോ? വന്ധ്യംകരിച്ച നായ പ്രസവിച്ച വാർത്ത ചൂണ്ടിക്കാണിച്ച് സന്തോഷ് പണ്ഡിറ്റ്

മനുഷ്യജീവനേക്കാൾ വലുതല്ല പേ പിടിച്ച നായ്ക്കൾ

കേരളത്തിൽ തെരുവ് നായ ശല്യം രൂക്ഷമാകുകയാണ്. പട്ടികളുടെ കടിയേറ്റു ആശുപത്രികളിൽ അഡ്മിറ്റ് ആവുന്നത് വാർത്തകളിൽ നിറയുന്ന ഈ സന്ദർഭത്തിൽ തെരുവ് പട്ടികൾക്ക് നിയന്ത്രണം ഏർപ്പെടുത്താൻ അടിയന്തിരമായി വേണ്ട നടപടികൾ സർക്കാർ ഉടൻ ചെയ്യണമെന്ന് സന്തോഷ് പണ്ഡിറ്റ്.

read also: സ്ഥിര നിക്ഷേപങ്ങൾക്ക് ഇനി ഉയർന്ന പലിശ, പുതിയ മാറ്റങ്ങളുമായി ഓവർസീസ് ബാങ്ക്

കുറിപ്പ് 

പണ്ഡിറ്റിൻ്റെ സാമൂഹ്യ നിരീക്ഷണം
തെരുവ് പട്ടികളുടെ കടിയേറ്റു കേരളത്തിൽ നിരവധി പേര് മരിക്കുകയും , ദിവസവും എത്രയോ പേർ ആക്രമണത്തിന് ഇരയായി ആശുപത്രികളിൽ അഡ്മിറ്റ് ആവുകയും ചെയ്യുന്നത് സ്ഥിരം വാർത്ത ആണല്ലോ..

ഇതിനിടയിൽ കോട്ടയത്ത് 12 തെരുവ് നായ്ക്കളെ ചത്ത നിലയിൽ കണ്ടെത്തി. ആരോ വിഷം കൊടുത്തു കൊന്നു എന്നും കരുതപ്പെടുന്നു. ഏതായാലും സർക്കാര് ഇത്തരം തെരുവ് പട്ടികൾക്ക് നിയന്ത്രണം ഏർപ്പെടുത്താൻ അടിയന്തിരമായി വേണ്ട നടപടികൾ ഉടൻ ചെയ്യണം. .

മുമ്പ് തെരുവ് നായകളെ നിയന്ത്രിക്കുവാൻ കുറേ പണം മുടക്കി വന്ധ്യം കരിച്ചു. അങ്ങനെ ചെയ്ത നായ്ക്കൾക്ക് ശരീരത്തിൽ ഒരു അടയാളവും ഇട്ടു. പക്ഷേ ഇപ്പൊൾ നോക്കുമ്പോൾ
വന്ധ്യംകരിച്ച നായ പ്രസവിച്ച വാർത്ത കൂടെ നാം കാണേണ്ടി വന്നു. എത്രയോ ലക്ഷങ്ങൾ നായ പ്രശ്നത്തിൽ പലരും അടിച്ചു മാറ്റിയോ എന്നാണ് പലരും ചിന്തിക്കുന്നത് ? അതിലെ സത്യാവസ്ഥ അധികൃതർ ഉടനെ ജനങ്ങളെ അറിയിക്കുക.

കേരളത്തിൽ തെരുവ് നായ ശല്യം സർക്കാര്, അധികൃതർ ഒക്കെ ഇടപെട്ട് ഉടനെ പരിഹരിക്കും എന്ന വിശ്വാസത്തോടെ..
(വാൽകഷ്ണം.. മനുഷ്യജീവനേക്കാൾ വലുതല്ല പേ പിടിച്ച നായ്ക്കൾ.)
By Santhosh Pandit (മറയില്ലാത്ത വാക്കുകൾ , മായമില്ലാത്ത പ്രവർത്തികൾ , ആയിരം സാംസ്കാരിക നായകന്മാർക്ക് അര പണ്ഡിറ്റ് .. പണ്ഡിറ്റിനെ പോലെ ആരും ഇല്ല )

shortlink

Related Articles

Post Your Comments

Related Articles


Back to top button