ThiruvananthapuramNattuvarthaLatest NewsKeralaNews

മൂ​കാം​ബി​ക ക്ഷേ​ത്ര ദ​ർ​ശ​ന​ത്തി​നു പോ​യ യു​വ​തി​യെ ഒ​ഴു​ക്കി​ൽ പെ​ട്ട് കാ​ണാ​താ​യി

വി​ള​പ്പി​ൽ​ശാ​ല ചൊ​വ്വ​ള്ളൂ​ർ ച​ക്കി​ട്ട​പ്പാ​റ പൂ​രം നി​വാ​സി​ൽ സ​ന്ധ്യ​യെ​യാ​ണ് കാ​ണാ​താ​യ​ത്

കാ​ട്ടാ​ക്ക​ട : മൂ​കാം​ബി​ക​യി​ൽ ക്ഷേ​ത്ര ദ​ർ​ശ​ന​ത്തി​നു പോ​യ യു​വ​തി​യെ സൗ​പ​ർ​ണി​ക​യി​ലെ ഒ​ഴു​ക്കി​ൽ​പ്പെ​ട്ട് കാ​ണാ​താ​യി. വി​ള​പ്പി​ൽ​ശാ​ല ചൊ​വ്വ​ള്ളൂ​ർ ച​ക്കി​ട്ട​പ്പാ​റ പൂ​രം നി​വാ​സി​ൽ സ​ന്ധ്യ​യെ​യാ​ണ് കാ​ണാ​താ​യ​ത്.

Read Also : നി​യ​ന്ത്ര​ണം വി​ട്ടെ​ത്തി​യ കാ​ർ ഓ​ട്ടോ​യും പി​ക്ക​പ്പ് വാ​നും ഇ​ടി​ച്ചു തെ​റി​പ്പി​ച്ചു

കു​ളി​ക്കാ​ൻ ഇ​റ​ങ്ങി​യ മ​ക​ൻ ആ​ദി​ത്യ​ൻ മു​ങ്ങി​നി​വ​രു​ന്ന​തി​നി​ടെ പെ​ട്ടെ​ന്നു​ണ്ടാ​യ മ​ല​വെ​ള്ള​പ്പാ​ച്ചി​ലി​ൽ ഒ​ഴു​ക്കി​ൽപ്പെട്ടു. തുടർന്ന്, മ​ക​നെ ര​ക്ഷി​ക്കാ​നാ​യി അ​ച്ഛ​ൻ മു​രു​ക​നും അ​മ്മ സ​ന്ധ്യ​യും പു​ഴ​യി​ലേ​ക്ക് ഇ​റ​ങ്ങി​യ​പ്പോ​ഴാ​ണ് അ​പ​ക​ടം ഉ​ണ്ടാ​യ​ത്. ആ​ദി​ത്യ​നെ​യും കൊ​ണ്ട് മു​രു​ക​ൻ കു​റ​ച്ച​ക​ലെ​യു​ള്ള പാ​റ​യി​ൽ പി​ടി​ച്ചി​രു​ന്ന​തി​നാ​ൽ അ​പ​ക​ട​ത്തി​ൽ നി​ന്നും ര​ക്ഷ​പ്പെ​ട്ടു. ഇ​വ​രെ പി​ന്നീ​ട് നാ​ട്ടു​കാ​ർ ചേ​ർ​ന്ന് ക​ര​യ്ക്കെ​ത്തി​ക്കു​ക​യാ​യി​രു​ന്നു. എ​ന്നാ​ൽ, സ​ന്ധ്യ ഒ​ഴു​ക്കി​ൽപ്പെ​ടു​ക​യാ​യി​രു​ന്നു.

യു​വ​തി​യ്ക്കാ​യി പു​ഴ​യി​ൽ അ​ഗ്നി​ര​ക്ഷാ സേ​ന​യും, പൊ​ലീ​സും സംയുക്തമായി തെ​ര​ച്ചി​ൽ തു​ട​രു​ക​യാ​ണ്. പ്ര​ദേ​ശ​ത്ത് ക​ന​ത്ത മ​ഴ പെ​യ്യു​കയാണ്. അതി​നാ​ൽ, ര​ക്ഷാ​പ്ര​വ​ർ​ത്ത​നം മ​ന്ദ​ഗ​തി​യി​ലാ​ണ്. ബ​ന്ധു​ക്ക​ളാ​യ 14 അം​ഗ സം​ഘത്തോടൊപ്പം തി​രു​വോ​ണ ദി​നം വൈ​കു​ന്നേ​രമാണ് സന്ധ്യ മൂ​കാം​ബി​ക​ ക്ഷേ​ത്ര​ത്തി​ലെ​ത്തി​യ​ത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button