News

അഴിമതി ആരോപണം: മമത ബാനർജി രാജിവെയ്ക്കണമെന്ന് ആവശ്യപ്പെട്ട ബംഗാൾ ബിജെപി അധ്യക്ഷൻ കസ്റ്റഡിയിൽ

കൊൽക്കത്ത: അഴിമതി കേസിൽ തൃണമൂൽ കോൺഗ്രസിലെ മന്ത്രിമാർ അറസ്റ്റിലായ സാഹചര്യത്തിൽ, മുഖ്യമന്ത്രി മമത ബാനർജി രാജിവെയ്ക്കണമെന്ന് ആവശ്യപ്പെട്ട് ബി.ജെ.പിയുടെ പ്രതിഷേധ മാർച്ച്. ചൊവ്വാഴ്ച നടന്ന മാർച്ചിൽ പങ്കെടുക്കാൻ നൂറുകണക്കിന് ബി.ജെ.പി പ്രവർത്തകർക്കൊപ്പം കൊൽക്കത്തയിലേക്ക് പോകുന്നതിനിടെ,ബി.ജെ.പി സംസ്ഥാന പ്രസിഡൻറ് സുകാന്ത മജുംദറിനെ പോലീസ് തടഞ്ഞു.

ഭരിക്കുന്ന സർക്കാർ ജനാധിപത്യ വിരുദ്ധമായാണ് പെരുമാറുന്നതെന്നും ഭരണകക്ഷിയായ ടി.എം.സി പാർട്ടിയുടെ അടിമകളായി, പോലീസ് മാറിയിരിക്കുന്നുവെന്നും സുകാന്ത മജുംദർ മാധ്യമങ്ങളോട് പറഞ്ഞു. ‘രണ്ട് കുട്ടികൾ മരിച്ചു, പോലീസിന് കുറ്റവാളികളെ അറസ്റ്റ് ചെയ്യാൻ കഴിഞ്ഞില്ല. ഇപ്പോൾ അവർ ബി.ജെ.പി പ്രവർത്തകരെ അറസ്റ്റ് ചെയ്യാൻ വന്നിരിക്കുന്നു,’ ബാഗുയാറ്റിയിൽ രണ്ട് കൗമാരക്കാരുടെ മരണം അനുസ്മരിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞു.

സ്ഥിരമായി ഹെഡ്‍സെറ്റ് ഉപയോഗിക്കുന്നവർ അറിയാൻ
ഭരണകക്ഷിയായ തൃണമൂൽ കോൺഗ്രസിനെതിരെ നടത്തിയ പ്രതിഷേധ മാർച്ചിനിടെ ബി.ജെ.പി പ്രവർത്തകർ പോലീസുമായി ഏറ്റുമുട്ടി. പ്രതിഷേധക്കാരെ പിരിച്ചുവിടാൻ പോലീസ് കണ്ണീർ വാതകവും ജലപീരങ്കിയും പ്രയോഗിച്ചു. പനഗഡിൽ നിന്നും നാല് ബി.ജെ.പി പ്രവർത്തകരെ പോലീസ് അറസ്റ്റ് ചെയ്തു. അതിനിടെ, ദുർഗാപൂർ റെയിൽവേ സ്റ്റേഷനു സമീപം പാർട്ടി നേതാക്കളിൽ 20 പേരെ പോലീസ് തടഞ്ഞതായി ബി.ജെ.പി നേതാവ് അഭിജിത് ദത്ത വ്യക്തമാക്കി.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button