Latest NewsNewsMobile PhoneTechnology

ഇന്ത്യൻ വിപണി കീഴടക്കാൻ വൺപ്ലസ് 10ആർ പ്രൈം ബ്ലൂ എഡിഷൻ എത്തി, സവിശേഷതകൾ ഇങ്ങനെ

6.7 ഇഞ്ച് അമോലെഡ് ഡിസ്പ്ലേയാണ് ഈ സ്മാർട്ട്ഫോണുകൾക്ക് നൽകിയിട്ടുള്ളത്

വിപണി കീഴടക്കാൻ വൺപ്ലസിന്റെ ഏറ്റവും പുതിയ സ്മാർട്ട്ഫോണായ വൺപ്ലസ് 10ആർ പ്രൈം ബ്ലൂ എഡിഷൻ ഇന്ത്യയിൽ അവതരിപ്പിച്ചു. നിരവധി സവിശേഷതകൾ ഉൾക്കൊള്ളിച്ചിട്ടുള്ള ഈ സ്മാർട്ട്ഫോൺ ആമസോണിൽ നിന്ന് മാത്രമാണ് വാങ്ങാൻ സാധിക്കുക. കൂടാതെ, ഉപഭോക്കാക്കൾക്ക് മൂന്നുമാസത്തേക്കുള്ള ആമസോൺ പ്രൈം സബ്സ്ക്രിപ്ഷൻ സൗജന്യമായി ലഭിക്കുന്നതാണ്. വൺപ്ലസ് 10ആർ പ്രൈം ബ്ലൂ എഡിഷന്റെ ഫീച്ചറുകൾ പരിചയപ്പെടാം.

6.7 ഇഞ്ച് അമോലെഡ് ഡിസ്പ്ലേയാണ് ഈ സ്മാർട്ട്ഫോണുകൾക്ക് നൽകിയിട്ടുള്ളത്. 120 ഹെട്സ് റിഫ്രഷ് റേറ്റ് ലഭ്യമാണ്. എച്ച്ഡിആർ10+ പിന്തുണയും, കോർണിംഗ് ഗോറില്ല ഗ്ലാസ് 5 സംരക്ഷണവും ഉൾപ്പെടുത്തിയിട്ടുണ്ട്. മീഡിയടെക് ഡെമൻസിറ്റി 8100 പ്രോസസറിൽ പ്രവർത്തിക്കുന്ന ഈ സ്മാർട്ട്ഫോണുകളുടെ ഓപ്പറേറ്റിംഗ് സിസ്റ്റം ആൻഡ്രോയ്ഡ് 12 ആണ്.

Also Read: ‘ഒരുമിച്ചുള്ള യാത്ര തുടങ്ങിയിട്ട് 43 വര്‍ഷം’: ഭാര്യയ്ക്ക് ഒപ്പമുള്ള ചിത്രവുമായി ജഗതി

50 മെഗാപിക്സൽ സോണി ഐഎംഎക്സ്766 സെൻസർ, 8 മെഗാപിക്സൽ വൈഡ് ആംഗിൾ ക്യാമറ, 2 മെഗാപിക്സൽ മാക്രോ ഷൂട്ടർ എന്നിവയാണ് പിന്നിൽ നൽകിയിട്ടുള്ളത്. 16 മെഗാപിക്സലാണ് സെൽഫി ക്യാമറ. 80W ചാർജിംഗും 5,000 എംഎഎച്ച് ബാറ്ററി ലൈഫും കാഴ്ചവയ്ക്കുന്നുണ്ട്. അതേസമയം, വൺപ്ലസ് 10ആർ പ്രൈം ബ്ലൂ എഡിഷന്റെ വില സംബന്ധിച്ച ഔദ്യോഗിക വിവരങ്ങൾ കമ്പനി പുറത്തുവിട്ടിട്ടില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button