MollywoodLatest NewsKeralaNewsEntertainment

ഇടിപ്പടങ്ങൾ തിരിച്ച് വരുന്നോ ? ആക്ഷൻ താരങ്ങൾ അരങ്ങു തകർക്കുമ്പോൾ

അതേ സമയം ഇടിപ്പടങ്ങളിലെ രാജാവായി അറിയപ്പെടുന്നത് പെപ്പെ എന്ന ആന്റണി വർഗ്ഗീസാണ്.

ഒരു കാലത്ത് മലയാളിയെ ഏറെ ആകർഷിച്ച ചിത്രങ്ങളായിരുന്നു ഇടിപ്പടങ്ങൾ. ആക്ഷൻ ചിത്രങ്ങൾ എന്ന് സിനിമാക്കാർ പറയുന്ന ചിത്രങ്ങൾ. ത്രില്ലർ ,ക്രൈം ത്രില്ലർ ,ആക്ഷൻ മൂവി ,ഇൻവെസ്റ്റിഗേഷൻ ത്രില്ലർ ,സൈക്കോളജിക്കൽ ത്രില്ലർ ,ഇമോഷണൽ ത്രില്ലർ എന്നിങ്ങനെ പല വിധ ജനുസുകളാണ് ഇടിപ്പടങ്ങൾക്കുള്ളിൽ വരുന്നത്. ജയൻ എന്ന താരോദയത്തോടെയാണ് മലയാളത്തിൽ ഇടിപ്പടങ്ങൾക്ക് ഡിമാൻ്റ് കൂടിയത്. പിന്നാലെ എത്തിയ സുകുമാരനും സോമനും അത്തരം ചിത്രങ്ങളിൽ തനിച്ചും ഒന്നിച്ചു ചേർന്നും അഭിനയിച്ചിരുന്നു.

അടുത്ത തലമുറയിലെ താരങ്ങളായ ലാലും മമ്മൂട്ടിയും തങ്ങളുടെ സൂപ്പർ താരപദവി നേടിയെടുത്തത് ആക്ഷൻ പടങ്ങളുടെ വമ്പൻ വിജയത്തോടെ ആയിരുന്നു. പിന്നീടിങ്ങോട്ട് ആക്ഷൻ പടങ്ങൾക്ക് പുതിയ മാനം നൽകിയത് സുരേഷ് ഗോപിയും ബാബു ആൻ്റണിയുമായിരുന്നു. മലയാളത്തിലെ ആക്ഷൻ ഹീറോ എന്നു പറഞ്ഞാൽ സുരേഷ് ഗോപി എന്ന ബ്രാൻഡ് തന്നെ സൃഷ്ടിക്കപ്പെട്ടു.

read also: പവർ ഫിനാൻസ് കോർപ്പറേഷന് വികസന ധനകാര്യ സ്ഥാപന പദവി നൽകാൻ സാധ്യത

പുതുതലമുറ നായകരിലേക്ക് എത്തുമ്പോൾ സൂപ്പർ താര പദവിയിലെത്താൻ ശ്രമിക്കുന്ന ആസിഫലി ,നിവിൻ പോളി ,ഉണ്ണി മുകുന്ദൻ ,പ്രിഥിരാജ് ,ടൊവിനോ തോമസ് ഉൾപ്പെടെയുള്ളവർ ആക്ഷൻ ചിത്രങ്ങളുടെ ഭാഗഭാക്കായിട്ടുണ്ട്. അസുരവിത്ത്, ഐ ലവ് മീ, അണ്ടർവേൾഡ് എന്നിവയിലൂടെ ആസിഫലിയും മിഖായേലിലൂടെ നിവിനും മറഡോണ ,കൽക്കി എന്നിവയിലൂടെ ടൊവിനോയും നടത്തിയ പ്രകടനങ്ങൾ ഇതിന് ഉദാഹരണം. ഏറ്റവും ഒടുവിലെത്തിയ തല്ലുമാലയാകട്ടേ ഇടിയോടിടി നിറഞ്ഞ ചിത്രവുമാണ്. ആക്ഷൻ ചിത്രങ്ങളുടെ ഭാഗമായി നിന്നിട്ടുള്ള ബിജു മേനോൻ്റെ ഒരു തെക്കൻ തല്ല് കേസും അടി നിറഞ്ഞ ചിത്രം തന്നെയാണ്.

അതേ സമയം ഇടിപ്പടങ്ങളിലെ രാജാവായി അറിയപ്പെടുന്നത് പെപ്പെ എന്ന ആന്റണി വർഗ്ഗീസാണ്. നാടൻ തല്ലിൻ്റെ രസക്കാഴ്ചകളൊരുക്കിയ അങ്കമാലി ഡയറീസിൽ തുടങ്ങി സ്വാതന്ത്ര്യം അർദ്ധരാത്രിയിൽ, ജെല്ലിക്കെട്ട് , അജഗജാന്തരം തുടങ്ങിയവയിലൂടെ തല്ലി മുന്നേറിയ ആന്റണിയുടെ ചിത്രങ്ങളും വിപണിയിൽ വിജയം നേടിയവയാണ്. കരിയറിൻ്റെ ഒന്നാം ഘട്ടത്തിൽ ഇടിപ്പടങ്ങൾ കൂടുതൽ ചെയ്ത പൃഥിരാജ് ഒരിടവേളയ്ക്കു ശേഷം മാസ് ഹീറോ ആയി കടുവയിലൂടെ എത്തി. കാവൽ ,പാപ്പൻ എന്നിവയിലൂടെ പഴയ ആക്ഷൻ സ്റ്റാർ സുരേഷ് ഗോപി തിരിച്ചെത്തുകയും ചെയ്തു. തൊണ്ണൂറുകളിൽ ആക്ഷൻ തരംഗം തീർത്ത ബാബു ആൻ്റണി പവർ സ്റ്റാറിലൂടെ വീണ്ടുമെത്തുകയാണ്. പ്രകൃതി പടങ്ങൾ സമ്മാനിച്ച മടുപ്പുകളെ മാറ്റാൻ ഇത്തരം ഇടിപ്പടങ്ങൾ അനിവാര്യമാണ്

shortlink

Post Your Comments


Back to top button