Latest NewsKeralaNewsBusiness

പ്രവാസി സഹകരണ സംഘം: മെഗാ ട്രേഡ് എക്സ്പോ സംഘടിപ്പിക്കുന്നു, കൂടുതൽ വിവരങ്ങൾ അറിയാം

ഏകദേശം 300 ഓളം സ്റ്റാളുകളാണ് എക്സ്പോയ്ക്കായി സജ്ജമായിരിക്കുന്നത്

കൊച്ചി: പ്രവാസികളുടെ മെഗാ ട്രേഡ് എക്സ്പോ ഉദ്ഘാടനത്തിനൊരുങ്ങുന്നു. കോലഞ്ചേരി ഏരിയ പ്രവാസി സംഘത്തിന്റെ നേതൃത്വത്തിലാണ് ട്രേഡ് എക്സ്പോ സംഘടിപ്പിക്കുന്നത്. കലൂർ ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിൽ സെപ്തംബർ 21 ലാണ് എക്സ്പോ ആരംഭിക്കുക. അഞ്ച് ദിവസം നിന്നു നിൽക്കുന്ന എക്സ്പോ സെപ്തംബർ 25 ന് സമാപിക്കും.

എക്സ്പോയുടെ പവലിയൻ ഉദ്ഘാടനം 21 ന് രാവിലെ 11 മണിക്ക് മന്ത്രി വി. അബ്ദുറഹ്മാനും എക്സ്പോയുടെ ഔദ്യോഗിക ഉദ്ഘാടനം 22 ന് രാവിലെ 11 മണിക്ക് മന്ത്രി വി.എൻ വാസവനും നിർവഹിക്കും. സഹകരണ വകുപ്പ്, വ്യവസായ വകുപ്പ്, നോർക്ക, ബിസിനസ് കേരള എന്നിവയും മെഗാ എക്സ്പോയുമായുളള സഹകരണം പ്രഖ്യാപിച്ചിട്ടുണ്ട്

Also Read: ഈ മാറ്റങ്ങൾ വരുത്തിയാൽ മുഖക്കുരു ഒരു പരിധി വരെ തടയാം!

ഏകദേശം 300 ഓളം സ്റ്റാളുകളാണ് എക്സ്പോയ്ക്കായി സജ്ജമായിരിക്കുന്നത്. മെഷിനറീസ്, ഫർണിച്ചർ, ട്രാവൽ ആൻഡ് ടൂറിസം, ഇലക്ട്രോണിക്സ്, ഹോം അപ്ലൈൻസ്, ബിൽഡേഴ്സ്, കോസ്മെറ്റിക്സ്, മെഡിക്കൽ, ഐടി തുടങ്ങി നിരവധി മേഖലകളിലായാണ് സ്റ്റാളുകൾ പ്രവർത്തിക്കുക.

shortlink

Related Articles

Post Your Comments

Related Articles


Back to top button