Latest NewsNewsInternationalGulfQatar

ഖത്തറിൽ സ്‌കൂൾ ബസിനുള്ളിൽ വിദ്യാർത്ഥിനി മരിച്ച സംഭവം: ജീവനക്കാരുടെ അനാസ്ഥയെന്ന് വിദ്യാഭ്യാസ മന്ത്രാലയം

ദോഹ: സ്‌കൂൾ ബസിനുള്ളിൽ മലയാളി വിദ്യാർത്ഥിനി മരിക്കാൻ കാരണം സ്‌കൂൾ ജീവനക്കാരുടെ അനാസ്ഥയെന്ന് ഖത്തർ. വിദ്യാഭ്യാസ മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. കിൻഡർ ഗാർട്ടൻ അധികൃതർ അടച്ചുപൂട്ടുകയും ചെയ്തു. സ്‌കൂൾ ജീവനക്കാരുടെ അനാസ്ഥയാണ് നാലുവയസ്സുകാരിയായ മിൻസ മറിയം ജേക്കബിന്റെ മരണത്തിന് കാരണമെന്ന് അന്വേഷണത്തിൽ തെളിഞ്ഞുവെന്ന് അധികൃതർ വ്യക്തമാക്കി.

Read Also: പേവിഷ ബാധയേറ്റെന്ന് സംശയം: പശുവിനെ കൊല്ലാന്‍ ദയാവധത്തിന് അനുമതി തേടി കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് 

ഞായറാഴ്ച രാവിലെയാണ് സ്‌കൂളിലേയ്ക്ക് പുറപ്പെട്ട നാലു വയസുകാരി ചിങ്ങവനം കൊച്ചുപറമ്പിൽ അഭിലാഷ് ചാക്കോയുടെ മകൾ മിൻസ മറിയം ജേക്കബ് മരിച്ചത്. അൽ വക്രയിലെ സ്പ്രിങ്ഫീൽഡ് കിന്റർഗാർട്ടനിലെ കെജി 1 വിദ്യാർത്ഥിനിയാണ് മിൻസ.

രാവിലെ മിൻസ ഉൾപ്പെടെയുള്ള വിദ്യാർത്ഥികളുമായി സ്‌കൂളിലെത്തിയ ബസ് ജീവനക്കാർ ബസിനുള്ളിൽ മിൻസ ഇരുന്ന് ഉറങ്ങുന്നത് ശ്രദ്ധിക്കാതെ വാഹനം പാർക്കിങ്ങിലിട്ട് ലോക്ക് ചെയ്തു പോകുകയായിരുന്നു. ഉച്ചയോടെ വിദ്യാർത്ഥികളെ തിരികെ വീട്ടിലെത്തിക്കാനായി ബസിൽ കയറിയപ്പോഴാണ് മിൻസയെ അബോധാവസ്ഥയിൽ കണ്ടെത്തിയത്. ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല.

Read Also: കോടികള്‍ വിലമതിക്കുന്ന മയക്കുമരുന്നുമായി എത്തിയ പാക് ബോട്ട് ഗുജറാത്ത് തീരത്ത് നിന്ന് പിടിച്ചെടുത്തു

shortlink

Related Articles

Post Your Comments

Related Articles


Back to top button