Latest NewsKeralaNews

പ്രധാന്‍മന്ത്രി ശ്രാം യോഗി മാന്‍ ധന്‍ യോജന, ഈ പദ്ധതിയിലൂടെ ജനങ്ങള്‍ക്ക് ലഭിക്കുന്നത് നിരവധി ആനുകൂല്യങ്ങള്‍

തൊഴിലാളികള്‍ക്ക് പ്രതിമാസം 3000 രൂപ പെന്‍ഷന്‍ നല്‍കുന്ന പദ്ധതിയാണ് പ്രധാന്‍മന്ത്രി ശ്രാം യോഗി മാന്‍ ധന്‍ യോജന

ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാര്‍ ജനങ്ങളുടെ ക്ഷേമത്തിനു വേണ്ടി നിരവധി പദ്ധതികള്‍ ആവിഷ്‌ക്കരിച്ചിരിക്കുന്നത്. അതിലൊന്നാണ് പിഎം-എസ് വൈഎം എന്ന പ്രധാന്‍മന്ത്രി ശ്രാം യോഗി മാന്‍ ധന്‍ യോജന. നിരവധി ആനുകൂല്യങ്ങളാണ് ഈ പദ്ധതിയിലൂടെ ജനങ്ങള്‍ക്ക് ലഭിക്കുന്നത്.

Read Also: സംസ്ഥാനത്തെ റോഡുകള്‍ തകരുന്നതിന് പിന്നില്‍ കാലാവസ്ഥയാണെന്ന കണ്ടുപിടുത്തവുമായി മന്ത്രി മുഹമ്മദ് റിയാസ്

അസംഘടിത മേഖലയിലെ തൊഴിലാളികള്‍ക്ക് പ്രതിമാസം 3000 രൂപ പെന്‍ഷന്‍ നല്‍കുന്ന പദ്ധതിയാണ് പ്രധാന്‍മന്ത്രി ശ്രാം യോഗി മാന്‍ ധന്‍ യോജന. അഞ്ച് വര്‍ഷം കൊണ്ട് അസംഘടിതമേഖലയിലെ 10 കോടി ആളുകള്‍ക്ക് പദ്ധതിയുടെ ആനുകൂല്യം ഇത് വഴി നേടാം. തൊഴിലാളികള്‍ക്ക് 60 വയസ്സാകുമ്പോള്‍ പെന്‍ഷന്‍ ലഭ്യമാകും.

പ്രതിമാസം 15,000 അല്ലെങ്കില്‍ അതിന് താഴെ വരുമാനമുള്ളവര്‍ക്കാണ് പദ്ധതിയുടെ ഗുണം ലഭിക്കുക. 18 നും 40 നും ഇടയില്‍ പ്രായമുള്ളവര്‍ക്ക് പദ്ധതിയില്‍ ചേരാന്‍ സാധിക്കും. ശ്രദ്ധിക്കേണ്ട മറ്റൊരു കാര്യം എന്‍.പി.എസ് , ഇ.എസ്.ഐ , ഇ.പി.എഫ് എന്നിങ്ങനെയുള്ള പദ്ധതിയില്‍ അംഗമായവരോ ആദായനികുതി അടക്കുന്നവരോ ആണെങ്കില്‍ നിങ്ങള്‍ക്ക് പദ്ധതിയില്‍ ചേരാന്‍ സാധിക്കില്ല. പദ്ധതിയിലൂടെ ഒരാള്‍ക്ക് 60 വയസ്സാവുന്ന കാലം മുതല്‍ 3000 രൂപ പെന്‍ഷന്‍ ലഭിക്കാന്‍ ആരംഭിക്കും . വരിക്കാരന്‍ മരണപ്പെട്ടാല്‍ ഭാര്യയ്ക്ക് പദ്ധതി തുടരാം .</p>
<p>കോണ്‍ട്രിബ്യൂട്ടറി പെന്‍ഷന്‍ രീതിയിലാണ് ഇതിന്റെ പ്രവര്‍ത്തനം. 50 ശതമാനം വിഹിതം സര്‍ക്കാര്‍ നല്‍കും . അതേസമയം എന്തെങ്കിലും കാരണത്താല്‍ പദ്ധതിയില്‍ തുടരാന്‍ കഴിഞ്ഞില്ലെങ്കില്‍ അതില്‍ നിന്നും പിന്മാറുവാന്‍ സാധിക്കുന്നതാണ് . പത്ത് വര്‍ഷത്തിന് മുന്‍പാണ് പിന്മാറുകയെങ്കില്‍ അടച്ച തുക മാത്രമാണ് ലഭിക്കുക . അതിനോടൊപ്പം എസ്.ബി അക്കൗണ്ട് പലിശയും ലഭ്യമാകും.

18 വയസ്സുള്ള ഒരു വ്യക്തിക്ക് പദ്ധതിയില്‍ ചേരുവാന്‍ പ്രതിമാസം 55 രൂപയാണ് അടയ്ക്കേണ്ടതായി വരിക . സര്‍ക്കാര്‍ സമാനമായ തുക അതോടൊപ്പം നിക്ഷേപം നടത്തും. പ്രായം വ്യത്യാസപ്പെടുന്നതിനുസരിച്ച് അടക്കേണ്ട തുകയിലും വര്‍ദ്ധനവുണ്ടാകും.

അടുത്തുള്ള കോമണ്‍ സര്‍വീസ് സെന്ററില്‍ ചെന്നാല്‍ പദ്ധതിയില്‍ ചേരുവാന്‍ സാധിക്കും അതിനായി സേവിംഗ്സ് ബാങ്ക് അക്കൗണ്ട് , ജന്‍ധന്‍ അക്കൗണ്ട് , ആധാര്‍ കാര്‍ഡ് എന്നിവ ആവശ്യമാണ്.

shortlink

Related Articles

Post Your Comments


Back to top button