Latest NewsNewsTechnology

ഇലോൺ മസ്കിന് ട്വിറ്റർ വാങ്ങാൻ ഓഹരി ഉടമകളുടെ അംഗീകാരം, ഇടപാട് തുക അറിയാം

ടെസ്‌ലയുടെ സിഇഒ ആണ് ഇലോൺ മസ്ക്

ട്വിറ്റർ ഏറ്റെടുക്കാൻ ഒരുങ്ങി ശതകോടീശ്വരനായ ഇലോൺ മസ്ക്. റിപ്പോർട്ടുകൾ പ്രകാരം, ഇലോൺ മസ്ക് ട്വിറ്റർ ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ടുള്ള തീരുമാനത്തിന് ഓഹരി ഉടമകളുടെ അംഗീകാരമാണ് ലഭിച്ചിരിക്കുന്നത്. ഏകദേശം 44 ബില്യൺ ഡോളറിനാണ് മസ്ക് ട്വിറ്ററിനെ സ്വന്തമാക്കുക. നീണ്ട കാലത്തെ ചർച്ചകൾക്കൊടുവിലാണ് ട്വിറ്റർ ഏറ്റെടുക്കുന്ന ബന്ധപ്പെട്ടുള്ള കരാറിലേക്ക് ഇലോൺ മസ്ക് എത്തിയത്.

അടുത്തിടെ കരാറിൽ നിന്ന് പിന്മാറുന്നതുമായി ബന്ധപ്പെട്ടുള്ള വിവരങ്ങൾ ഇലോൺ മസ്ക് പങ്കുവെച്ചിരുന്നു. ഈ സാഹചര്യത്തിലാണ് വോട്ടെടുപ്പ് നടന്നത്. ഇതോടെ, കരാറുകൾ സംബന്ധിച്ച് ട്വിറ്ററും മസ്കും ധാരണയിൽ എത്തി.

Also Read: ‘ദളപതി 67’ : വില്ലനായെത്താൻ സഞ്‍ജയ് ദത്തിന് വമ്പൻ പ്രതിഫലം

ടെസ്‌ലയുടെ സിഇഒ ആണ് ഇലോൺ മസ്ക്. അടുത്തിടെ, ടെസ്‌ലയുടെ 700 കോടി ഡോളർ മൂല്യമുള്ള ഓഹരികൾ വിൽക്കുന്നതുമായി ബന്ധപ്പെട്ടുള്ള റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് കമ്മീഷന്റെ വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ച വിവരങ്ങൾ പ്രകാരം, ഈ വർഷം ഓഗസ്റ്റ് അഞ്ചിനും ഒമ്പതിനും ഇടയിൽ ടെസ്‌ലയുടെ 7.9 ദശലക്ഷം ഓഹരികൾ വിറ്റഴിച്ചിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button