Latest NewsUAENewsInternationalGulf

മനുഷ്യക്കടത്തുമായി ബന്ധപ്പെട്ട വെബ്‌സൈറ്റുകൾ നടത്തുന്നവർക്ക് ഒരു ദശലക്ഷം ദിർഹം പിഴ ചുമത്തും: മുന്നറിയിപ്പുമായി യുഎഇ

അബുദാബി: മനുഷ്യക്കടത്തുമായി ബന്ധപ്പെട്ട വെബ്‌സൈറ്റുകൾ നിർമ്മിക്കുന്നവർക്കും, ഇത്തരം വെബ്‌സൈറ്റുകൾ നടത്തുന്നവർക്കുമെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് മുന്നറിയിപ്പ് നൽകി യുഎഇ. ഇത്തരക്കാർക്ക് ഒരു ദശലക്ഷം ദിർഹം വരെ പിഴ ചുമത്തും.

Read Also: തെരുവുനായ്ക്കളെ കൊല്ലുന്ന സംഭവങ്ങളിൽ കേസെടുക്കാൻ ഹൈക്കോടതി നിര്‍ദ്ദേശം 

യുഎഇ പബ്ലിക് പ്രോസിക്യൂഷനാണ് ഇക്കാര്യം അറിയിച്ചത്. രാജ്യത്ത് മനുഷ്യക്കടത്തുമായി ബന്ധപ്പെട്ട പ്രവർത്തികൾ ചെയ്യുന്നതിനോ, മനുഷ്യ അവയവങ്ങൾ കച്ചവടം ചെയ്യുന്നതിനോ വേണ്ടി വെബ്‌സൈറ്റുകൾ നിർമ്മിക്കുന്നതും, അവ നടത്തുന്നതും, ഇത്തരം വിവരങ്ങൾ ഓൺലൈനിലും, വെബ്‌സൈറ്റുകളിലും പ്രസിദ്ധീകരിക്കുന്നതും ഉൾപ്പടെയുള്ള പ്രവർത്തനങ്ങളിൽ ഏർപ്പെടുന്ന വ്യക്തികൾക്ക് തടവ് ശിക്ഷയും, അഞ്ച് ലക്ഷം മുതൽ പത്ത് ലക്ഷം ദിർഹം വരെ പിഴയും ചുമത്തും.

രാജ്യത്ത് സൈബർ കുറ്റകൃത്യങ്ങൾ തടയുന്നതിനുള്ള ’34/ 2021′ എന്ന ഫെഡറൽ നിയമത്തിലെ ആർട്ടിക്കിൾ 32 പ്രകാരമാണ് ശിക്ഷാ നടപടികൾ സ്വീകരിക്കുക. മനുഷ്യത്വത്തിന് എതിരായ ഒരു കുറ്റകൃത്യമാണ് മനുഷ്യക്കടത്തെന്ന് നേരത്തെ യുഎഇ വ്യക്തമാക്കിയിരുന്നു.

Read Also: എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനത്തിന്റെ ചിറകില്‍ തീപിടിച്ചു, അപകടം ടേക്ക് ഓഫിന് തൊട്ടുമുമ്പ്: വീഡിയോ

shortlink

Related Articles

Post Your Comments


Back to top button