Latest NewsNewsInternational

യുക്രെയ്‌ന് മുന്നില്‍ റഷ്യ പതറുന്നു, തങ്ങളുടെ അധീനപ്രദേശങ്ങള്‍ തിരിച്ചുപിടിച്ച് യുക്രെയ്ന്‍ സേന

ഹര്‍കീവ്: കടുത്ത പ്രത്യാക്രമണത്തിലൂടെ വടക്കുകിഴക്കന്‍ മേഖലയായ ഹര്‍കീവില്‍ നിന്ന് യുക്രെയ്ന്‍ സൈന്യം റഷ്യയെ അതിര്‍ത്തി കടത്തി. യുദ്ധം തുടങ്ങിയ ഫെബ്രുവരി 24ന് റഷ്യന്‍ സൈന്യം യുക്രെയ്‌നിലേക്ക് പ്രവേശിച്ച ഹര്‍കീവ് മേഖലയെ മിന്നലാക്രമണങ്ങളിലൂടെ മോചിപ്പിച്ചത് രാജ്യത്ത് ആവേശം പടര്‍ത്തി. കഴിഞ്ഞ ഒരു ദിവസം മാത്രം 20 ജനവാസകേന്ദ്രങ്ങള്‍ മോചിപ്പിച്ചതായി യുക്രെയ്ന്‍ സേനാ മേധാവി അറിയിച്ചു.

Read Also: എണ്ണക്കമ്പനികൾക്ക് ആശ്വാസം പകരാനൊരുങ്ങി കേന്ദ്രം, ധനസഹായം നൽകാൻ സാധ്യത

അതേസമയം, യുക്രെയ്ന്‍ മുന്നേറ്റം റഷ്യ സമ്മതിച്ചതായാണ് സൂചന. തങ്ങള്‍ പിന്നോട്ടില്ലെന്നും ലക്ഷ്യം നേടുന്നതുവരെ സൈനിക നടപടി തുടരുമെന്നും റഷ്യന്‍ ഭരണകൂടത്തിന്റെ വക്താവ് ദിമിത്രി പെസ്‌കോവ് പറഞ്ഞതായാണ് റിപ്പോര്‍ട്ട്.

രാജ്യത്തിന്റെ തെക്കന്‍ മേഖലയായ ഖേര്‍സനില്‍ മാത്രം കഴിഞ്ഞ രണ്ടാഴ്ചയ്ക്കുള്ളില്‍ 500 ചതുരശ്ര കിലോമീറ്റര്‍ സ്ഥലം തിരിച്ചുപിടിച്ചതായി യുക്രെയ്ന്‍ സേനാ വക്താവ് നതാലിയ ഹ്യുമെനിക് അറിയിച്ചു.

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button