KeralaLatest NewsNews

തെരുവുനായകള്‍ക്ക് പേവിഷ പ്രതിരോധ വാക്സിന്‍ നല്‍കുകയാണ് ഏറ്റവും അടിയന്തരമായി നടപ്പാക്കേണ്ട നടപടി :വിദഗ്ധര്‍

മനുഷ്യസമ്പര്‍ക്കമില്ലാതെ വളര്‍ന്നതും ഭക്ഷണത്തിന്റെ കുറവുമാണ് ഇവരെ ആക്രമണ സ്വഭാവമുള്ളവയാക്കിയത്

തിരുവനന്തപുരം: തെരുവുനായകള്‍ക്ക് പേവിഷ പ്രതിരോധ വാക്സിന്‍ നല്‍കുകയാണ് ഏറ്റവും അടിയന്തരമായി നടപ്പാക്കേണ്ട നടപടി എന്ന് വിദഗ്ധര്‍ മുഖ്യമന്ത്രി പിണറായി വിജയനെ അറിയിച്ചു. സംസ്ഥാനത്ത് മൂന്ന് ലക്ഷം തെരുവുനായകള്‍ ഉണ്ടാകുമെന്നാണ് ഏകദേശ കണക്ക്. ആറ് ലക്ഷം വൈല്‍ വാക്സിന്‍ സംസ്ഥാനത്തുണ്ട്. വാക്സിന്‍ നല്‍കുന്ന നായകള്‍ക്കു ചിപ്പ് ഘടിപ്പിക്കുകയോ സ്‌പ്രേ പെയ്ന്റ് ചെയ്യുകയോ ചെയ്യും. ഒരു വര്‍ഷമാണ് വാക്സിന്റെ ഫലം നിലനില്‍ക്കുക. അതിനു ശേഷം വീണ്ടും നല്‍കേണ്ടിവരും. ആവശ്യമുള്ള വാക്സിന്‍ വാങ്ങാന്‍ സര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കി.

അതേസമയം, കോവിഡ് കാലത്ത് പെറ്റുപെരുകിയ നായക്കൂട്ടങ്ങളാണ് ആക്രമണകാരികളായി മാറിയതെന്നും വിദഗ്ധര്‍ വ്യക്തമാക്കി. മനുഷ്യസമ്പര്‍ക്കമില്ലാതെ വളര്‍ന്നതും ഭക്ഷണത്തിന്റെ കുറവുമാണ് ഇവരെ ആക്രമണ സ്വഭാവമുള്ളവയാക്കിയത്. തദ്ദേശവകുപ്പ് വിളിച്ചുചേര്‍ത്ത യോഗത്തിലാണ് ഈ അഭിപ്രായം ഉയര്‍ന്നത്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button