Latest NewsNewsTechnology

വിവോ വി25: നാളെ മുതൽ ഇന്ത്യൻ വിപണിയിൽ പുറത്തിറക്കും

6.64 ഇഞ്ച് അമോലെഡ് ഡിസ്പ്ലേയാണ് ഈ സ്മാർട്ട്ഫോണുകൾക്ക് നൽകിയിട്ടുള്ളത്

സ്മാർട്ട്ഫോൺ വാങ്ങാൻ ആഗ്രഹിക്കുന്നവർക്ക് സന്തോഷ വാർത്തയുമായി എത്തിയിരിക്കുകയാണ് പ്രമുഖ സ്മാർട്ട്ഫോൺ നിർമ്മാതാക്കളായ വിവോ. റിപ്പോർട്ടുകൾ പ്രകാരം, വിവോയുടെ ഏറ്റവും പുതിയ സ്മാർട്ട്ഫോണായ വിവോ വി25 ആണ് നാളെ പുറത്തിറക്കുന്നത്. പ്രമുഖ ഓൺലൈൻ ഷോപ്പിംഗ് വെബ്സൈറ്റായ ഫ്ലിപ്കാർട്ടിൽ നിന്നും ഈ സ്മാർട്ട്ഫോൺ വാങ്ങാൻ സാധിക്കും. സവിശേഷതകൾ പരിശോധിക്കാം.

6.64 ഇഞ്ച് അമോലെഡ് ഡിസ്പ്ലേയാണ് ഈ സ്മാർട്ട്ഫോണുകൾക്ക് നൽകിയിട്ടുള്ളത്. 90 ഹെർട്സ് റിഫ്രഷ് റേറ്റ് ലഭ്യമാണ്. മീഡിയടെക് ഡെമൻസിറ്റി 900 എസ്ഒസി പ്രോസസറിൽ പ്രവർത്തിക്കുന്ന ഈ സ്മാർട്ട്ഫോണുകളുടെ ഓപ്പറേറ്റിംഗ് സിസ്റ്റം ആൻഡ്രോയ്ഡ് 12 ആണ്.

Also Read: ചെയ്ത തൊഴിലിന് കൂലി നല്‍കിയില്ല, മുതലാളിയുടെ കോടികൾ വിലയുള്ള ബെന്‍സ് കത്തിച്ച് യുവാവ്: വൈറൽ വീഡിയോ

44 വാട്സ് ഫാസ്റ്റ് ചാർജിംഗ് സപ്പോർട്ടും 4,500 എംഎഎച്ച് ബാറ്ററി ലൈഫും കാഴ്ചവയ്ക്കുന്നുണ്ട്. 64 മെഗാപിക്സൽ പ്രൈമറി സെൻസർ, 8 മെഗാപിക്സൽ അൾട്രാ വൈഡ് ആംഗിൾ ലെൻസ്, 2 മെഗാപിക്സൽ മാക്രോ ലെൻസ് എന്നിവയാണ് പിന്നിൽ നൽകിയിട്ടുള്ളത്. റിപ്പോർട്ടുകൾ പ്രകാരം, വിവോ വി25 സ്മാർട്ട്ഫോണുകൾ 30,000 രൂപയ്ക്കാണ് സ്വന്തമാക്കാൻ സാധിക്കുക.

shortlink

Related Articles

Post Your Comments

Related Articles


Back to top button