Latest NewsKeralaNews

കത്തിക്കുത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു

തൃശ്ശൂർ: തൃശ്ശൂർ, ഒല്ലൂരിൽ കള്ളുഷാപ്പിലുണ്ടായ കത്തിക്കുത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. തൈക്കാട്ടുശ്ശേരി സ്വദേശി പൊന്തക്കൽ വീട്ടിൽ ജോബിയാണ് മരിച്ചത്. സംഭവത്തിൽ പ്രതിയായ വല്ലച്ചിറ സ്വദേശി രാഗേഷിനെ പോലീസ് അറസ്റ്റ് ചെയ്തു.

വ്യാഴാഴ്ച രാവിലെയാണ് ഒല്ലൂരിലെ കള്ളുഷാപ്പിൽ വച്ചാണ് ജോബിക്ക് കുത്തേറ്റത്. ജോബിയും രാഗേഷും തമ്മിൽ നേരത്തെ ചില തർക്കങ്ങളുണ്ടായിരുന്നുവെന്ന് പോലീസ് പറഞ്ഞു. വ്യാഴാഴ്ച രാവിലെ കള്ളുഷാപ്പിൽ വച്ച് ഇവർ തമ്മിൽ വഴക്കുണ്ടായി. ഇതിനിടെ ജോബിയെ രാഗേഷ് കുത്തുകയായിരുന്നു.

കുത്തേറ്റ ജോബിയെ തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ചികിത്സയിലിരിക്കെ ഉച്ചയോടെ മരിച്ചു. പ്രതിയായ രാഗേഷിനെ സംഭവസ്ഥലത്തു വച്ച് നാട്ടുകാർ പിടികൂടി പോലീസിൽ ഏല്പിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button