KeralaLatest NewsNews

കഴിഞ്ഞ ദിവസം കാണാതായ 15കാരിയെ കണ്ടെത്തിയത് ആണ്‍ സുഹൃത്തിനൊപ്പം

സമൂഹ മാധ്യമം വഴി പരിചയപ്പെട്ട യുവാവിനൊപ്പം 15കാരി വീട് വിട്ടിറങ്ങി

തിരുവനന്തപുരം: എറണാകുളത്ത് നിന്ന് കാണാതായ പ്രായപൂര്‍ത്തിയാകാത്ത സഹോദരങ്ങളില്‍ പെണ്‍കുട്ടിയേയും കണ്ടെത്തി. ആണ്‍സുഹൃത്തിനൊപ്പം തമ്പാനൂര്‍ റെയില്‍വേ സ്റ്റേഷനില്‍ നിന്ന് വ്യാഴാഴ്ച രാവിലെയാണ് പെണ്‍കുട്ടിയെ കണ്ടെത്തുന്നത്. സഹോദരന്‍ ഇന്നലെ വൈകിട്ട് വീട്ടില്‍ തിരിച്ചെത്തിയിരുന്നു.

Read Also: ദാവൂദ് ഇബ്രാഹിമുമായി നവാബ് മാലികിന് വളരെ അടുത്ത ബന്ധം: തെളിവുകള്‍ കോടതിയില്‍ ഹാജരാക്കി ഇ.ഡി

ഇന്‍സ്റ്റഗ്രാമില്‍ പരിചയപ്പെട്ട തിരുവനന്തപുരം പാലോട് സ്വദേശിയായ യുവാവിനൊപ്പമാണ് പെണ്‍കുട്ടി പിടിയിലായത്. ട്രെയിനില്‍ മറ്റൊരു സ്ഥലത്തേക്ക് പോകാനായി കാത്തു നില്‍ക്കുമ്പോഴാണ് പോലീസിന്റെ പിടിവീണത്. മൊബൈല്‍ ഫോണ്‍ ടവര്‍ ലൊക്കേഷന്‍ കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിലാണ് കുട്ടിയെ കണ്ടെത്തിയത്. പെണ്‍കുട്ടിയെ പോലീസ് ഉടനെ തന്നെ എറണാകുളത്തെത്തിക്കും.

വീട്ടില്‍ തിരിച്ചെത്തിയ സഹോദരനില്‍ നിന്നും പോലീസ് വിവരങ്ങള്‍ ചോദിച്ച് അറിഞ്ഞിരുന്നു. രണ്ടു പേരും എവിടെ വച്ചാണ് പിരിഞ്ഞത് എന്ന കാര്യത്തില്‍ വ്യക്തത വന്നിട്ടില്ല. സഹോദരന് പതിമൂന്ന് വയസ്സും സഹോദരിക്ക് പതിനഞ്ച് വയസ്സുമാണ് പ്രായം. തൃശൂര്‍ ചേര്‍പ്പില്‍ പിതാവിന്റെ വീട്ടില്‍ നിന്നാണ് കുട്ടികള്‍ പഠിക്കുന്നത്. ചൊവ്വാഴ്ച സ്വന്തം വീട്ടിലേക്ക് പോകുന്നുവെന്ന് പറഞ്ഞാണ് ഇവര്‍ ഇറങ്ങിയത്.

എറണാകുളത്തെ വീട്ടില്‍ എത്താതെ വന്നതോടെയാണ് പരാതി നല്‍കിയത്. പെണ്‍കുട്ടിയുടെ കൈവശമുള്ള ഫോണ്‍ കേന്ദ്രീകരിച്ചായിരുന്നു പോലീസിന്റെ അന്വേഷണം. ഇരുവരുടേയും സിസിടിവി ദൃശ്യങ്ങളും പോലീസ് ശേഖരിച്ചിരുന്നു.

shortlink

Related Articles

Post Your Comments


Back to top button