Latest NewsIndiaNewsBusiness

ക്രൂഡോയിൽ ഇറക്കുമതി: റഷ്യയെ മറികടന്ന് രണ്ടാം സ്ഥാനം നിലനിർത്തി സൗദി അറേബ്യ

ഓഗസ്റ്റ് മാസത്തിൽ റഷ്യയിൽ നിന്നും പ്രതിദിനം 8,55,950 ബാരൽ ക്രൂഡോയിലാണ് ഇറക്കുമതി ചെയ്തത്

രാജ്യത്ത് ക്രൂഡോയിൽ ഇറക്കുമതിയിൽ വൻ മുന്നേറ്റവുമായി സൗദി അറേബ്യ. ഓഗസ്റ്റ് മാസത്തിലെ കണക്കുകൾ പ്രകാരം, റഷ്യയെ പിൻതള്ളി സൗദി അറേബ്യ ഇന്ത്യയുടെ രണ്ടാമത്തെ വലിയ ഇന്ധന വിതരണക്കാരായി. ഇത്തവണ ഇന്ധന ഇറക്കുമതിയിൽ മൂന്നാം സ്ഥാനമാണ് റഷ്യക്കുള്ളത്. പതിവ് തെറ്റിക്കാതെ ഇത്തവണയും ഇറാഖാണ് ഒന്നാം സ്ഥാനം നിലനിർത്തിയത്.

കണക്കുകൾ പ്രകാരം, ഓഗസ്റ്റ് മാസത്തിൽ റഷ്യയിൽ നിന്നും പ്രതിദിനം 8,55,950 ബാരൽ ക്രൂഡോയിലാണ് ഇറക്കുമതി ചെയ്തത്. അതേസമയം, സൗദിയിൽ നിന്നും 8,63,950 ബാരൽ ക്രൂഡോയിലാണ് ദിനംതോറും ഇറക്കുമതി ചെയ്തത്. ഇതോടെ, സൗദിയിൽ നിന്നുള്ള ഇറക്കുമതി ഓഗസ്റ്റ് മാസത്തിൽ 4.8 ശതമാനമായി ഉയരുകയും റഷ്യയിൽ നിന്നുള്ള ഇറക്കുമതി 2.4 ശതമാനമായി ഇടിയുകയും ചെയ്തിട്ടുണ്ട്.

Also Read: ആസൂത്രണ ബോർഡ് വേണ്ട, നീതി ആയോഗ് മതിയെന്ന് തീരുമാനിക്കാൻ കേന്ദ്ര സർക്കാരിന് എന്താണ് അവകാശം: തോമസ് ഐസക്ക്

ലോകത്ത് ഏറ്റവും കൂടുതൽ ഇന്ധനം ഇറക്കുമതി ചെയ്യുന്ന മൂന്നാമത്തെ രാജ്യം ഇന്ത്യയാണ്. അതേസമയം, റഷ്യയിൽ നിന്നും ഇന്ധനം ഇറക്കുമതി ചെയ്യുന്ന ഏറ്റവും വലിയ ഒന്നാമത്തെ രാജ്യം ചൈനയും രണ്ടാമത്തെ രാജ്യം ഇന്ത്യയുമാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button