Life StyleHealth & Fitness

നിശബ്ദമായി വളരെ പതുക്കെ നിങ്ങളെ കാര്‍ന്നു തിന്നുന്ന ചില രോഗങ്ങളെ കുറിച്ചറിയാം

 

നല്ല ഭക്ഷണക്രമം പിന്തുടരുക, ആരോഗ്യകരമായ ദിനചര്യ നിലനിര്‍ത്തുക, ആരോഗ്യകരമായ ജീവിതശൈലികള്‍ പാലിക്കുക എന്നിവയാണ് ഒരാളുടെ മൊത്തത്തിലുള്ള ആരോഗ്യത്തെ നിര്‍ണ്ണയിക്കുന്നത്. അങ്ങനെ ചെയ്യുന്നതില്‍ നിങ്ങള്‍ പരാജയപ്പെടുന്നുവെങ്കില്‍ അത് എന്നെന്നേക്കുമായി നിലനില്‍ക്കുന്ന വിട്ടുമാറാത്ത രോഗങ്ങള്‍ക്ക് കാരണമായേക്കാം. കൂടുതല്‍ ശ്രദ്ധയും പരിചരണവും ആവശ്യമുള്ള നിരവധി രോഗങ്ങളുണ്ട്. അവയില്‍ ചിലര്‍ ‘നിശബ്ദ കൊലയാളികള്‍’ എന്നും അറിയപ്പെടുന്നു, കാരണം അവ ഏത് സമയത്തും കഠിനമാകാം, ചിലപ്പോള്‍ പെട്ടെന്നുള്ള മരണത്തിലേക്ക് വരെ നയിച്ചേക്കാം. നിങ്ങളെ നിശബ്ദമായി കൊല്ലുന്ന ചില ആരോഗ്യ അവസ്ഥകള്‍ ഇവയാണ്.

ഉയര്‍ന്ന രക്തസമ്മര്‍ദ്ദം

മറ്റ് വിട്ടുമാറാത്ത രോഗങ്ങളിലേക്ക് നയിച്ചേക്കാവുന്ന ഏറ്റവും അപകടകരമായ ആരോഗ്യാവസ്ഥയാണ് ഉയര്‍ന്ന രക്തസമ്മര്‍ദ്ദം അല്ലെങ്കില്‍ രക്താതിമര്‍ദ്ദം. ലോകാരോഗ്യ സംഘടനയുടെ കണക്കുകള്‍ സൂചിപ്പിക്കുന്നത് ലോകമെമ്പാടുമുള്ള 30-79 വയസ് പ്രായമുള്ള 1.28 ബില്യണ്‍ മുതിര്‍ന്നവര്‍ക്ക് രക്താതിമര്‍ദ്ദം ഉണ്ടെന്നാണ്. ഹൈ ബിപി ഒരു നിശ്ശബ്ദ കൊലയാളിയായി കണക്കാക്കപ്പെടുന്നതിന്റെ കാരണം, പ്രത്യേകിച്ച് ഒരു ലക്ഷണവുമില്ലാതെ അത് ഉണ്ടാകുന്നു എന്നതാണ്. രക്തസമ്മര്‍ദ്ദം സംഭവിച്ചതിന് ശേഷമേ സ്ഥിതിഗതികളുടെ ഗൗരവം ആളുകള്‍ തിരിച്ചറിയുകയുള്ളൂ. ഇത് ഹൃദയത്തെയും ധമനികളെയും ബാധിക്കുക മാത്രമല്ല, ഹൃദയാഘാതം, ഹൃദയസ്തംഭനം, സ്‌ട്രോക്ക് എന്നിവയും മറ്റ് ഗുരുതരമായ ഹൃദയ രോഗങ്ങള്‍ക്കുള്ള സാധ്യതയും വളര്‍ത്തുന്ന

പ്രമേഹം

പ്രമേഹം അല്ലെങ്കില്‍ ഉയര്‍ന്ന രക്തത്തിലെ പഞ്ചസാരയുടെ അളവ് ടൈപ്പ് 1, ടൈപ്പ് 2 എന്നിങ്ങനെ രണ്ട് തരത്തിലാകാം. ടൈപ്പ് 1 പ്രമേഹത്തില്‍ പാന്‍ക്രിയാസ് വളരെ കുറച്ച് ഇന്‍സുലിന്‍ ഉത്പാദിപ്പിക്കുകയോ ഇല്ലാതിരിക്കുകയോ ചെയ്യുന്നു, അതേസമയം ടൈപ്പ് 2 പ്രമേഹം നിങ്ങളുടെ ശരീരം ഗ്ലൂക്കോസ് എന്നറിയപ്പെടുന്ന രക്തത്തിലെ പഞ്ചസാരയുടെ പ്രക്രിയയെ ബാധിക്കുന്നു. ഇതിന് പലപ്പോഴും തുടക്കത്തില്‍ രോഗലക്ഷണങ്ങള്‍ ഇല്ലായിരിക്കാം. രോഗം മൂര്‍ച്ഛിക്കുമ്പോള്‍ മാത്രം ക്ഷീണം, ശരീരഭാരം കുറയല്‍, ഇടയ്ക്കിടെ മൂത്രമൊഴിക്കല്‍, ദാഹം എന്നിവയിലേക്ക് നയിക്കുന്നു. കഠിനമായ പ്രമേഹം ശരീരത്തിന്റെ മറ്റ് അവയവങ്ങളായ ഹൃദയം, വൃക്ക, നിങ്ങളുടെ കാഴ്ച എന്നിവയെ ബാധിച്ചേക്കാം.

പ്രോസ്റ്റേറ്റ് കാന്‍സര്‍

സ്‌കിന്‍ കാന്‍സര്‍ കഴിഞ്ഞാല്‍ പുരുഷന്മാരില്‍ ഏറ്റവും സാധാരണമായ കാന്‍സറാണ് പ്രോസ്റ്റേറ്റ് ക്യാന്‍സര്‍. നിര്‍ഭാഗ്യവശാല്‍, പ്രോസ്റ്റേറ്റ് കാന്‍സര്‍ മെറ്റാസ്റ്റാസൈസ് ചെയ്യപ്പെടുകയോ ശരീരത്തിലുടനീളം വ്യാപിക്കുകയോ ചെയ്യുന്നതുവരെ രോഗലക്ഷണങ്ങളൊന്നും പുറപ്പെടുവിക്കുന്നില്ല. ഇക്കാരണത്താല്‍, പ്രോസ്റ്റേറ്റ്-നിര്‍ദ്ദിഷ്ട ആന്റിജന്‍ (പിഎസ്എ) സ്‌ക്രീനിംഗ്, പ്രോസ്റ്റേറ്റ് ക്യാന്‍സര്‍ കണ്ടെത്തുന്നതിന് അത്യന്തം പ്രാധാന്യമുള്ളതാണ്. സ്ഥിരമായുള്ള പിഎസ്എ സ്‌ക്രീനിംഗ്, പ്രോസ്റ്റേറ്റ് കാന്‍സര്‍ മൂലമുള്ള മരണ സാധ്യത 25 ശതമാനത്തിലധികം കുറയ്ക്കുമെന്ന് ഗവേഷണങ്ങള്‍ സൂചിപ്പിക്കുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button