WayanadKeralaNattuvarthaLatest NewsNews

നിയന്ത്രണം വിട്ട സ്വകാര്യ ബസ് കടയിലേയ്ക്ക് ഇടിച്ചു കയറി : നിരവധി പേർക്ക് പരിക്ക്

നിരവധി യാത്രക്കാര്‍ക്കും കടയിലുണ്ടായിരുന്ന ഒരാള്‍ക്കുമാണ് പരിക്കേറ്റത്

വയനാട്: വൈത്തിരിയില്‍ നിയന്ത്രണം വിട്ട സ്വകാര്യ ബസ് കടയിലേയ്ക്ക് ഇടിച്ചു കയറിയുണ്ടായ അപകടത്തിൽ നിരവധി പേർക്ക് പരിക്കേറ്റു. നിരവധി യാത്രക്കാര്‍ക്കും കടയിലുണ്ടായിരുന്ന ഒരാള്‍ക്കുമാണ് പരിക്കേറ്റത്.

വെള്ളിയാഴ്ച രാവിലെ 8:45നാണ് അപകടമുണ്ടായത്. കോഴിക്കോട് നിന്ന് ബത്തേരിയിലേക്ക് പോവുകയായിരുന്ന ബസാണ് അപകടത്തിൽപ്പെട്ടത്. സ്‌കൂള്‍ ബസിനെ മറികടക്കുന്നതിനിടെ നിയന്ത്രണം വിട്ട് സ്വകാര്യ ബസ് സ്റ്റേഷനറി കടയിലേയ്ക്ക് ഇടിച്ചു കയറുകയായിരുന്നു.

Read Also : യുവതി ഭര്‍തൃഗൃഹത്തില്‍ ജീവനൊടുക്കി : ആത്മഹത്യയ്ക്ക് പിന്നിൽ ​ഗാർഹിക പീഡനമെന്ന് പരാതിയുമായി ബന്ധുക്കൾ

അപകടത്തില്‍ കടയും ബസിന്‍റെ മുന്‍ഭാഗവും പൂര്‍ണമായും തകര്‍ന്നു. തുടർന്ന്, ജെസിബി എത്തിച്ചാണ് ബസ് ഇവിടെ നിന്ന് മാറ്റിയത്. പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആരുടെയും പരിക്ക് ഗുരുതരമല്ലെന്നാണ് ലഭിക്കുന്ന വിവരം.

shortlink

Related Articles

Post Your Comments

Related Articles


Back to top button