CricketLatest NewsNewsSports

ടി20 ലോകകപ്പിനുള്ള പാക് ടീമിനെ പ്രഖ്യാപിച്ചു: സെലക്ഷന്‍ കമ്മിറ്റിയിൽ തനിക്ക് തൃപ്തിയില്ലെന്ന് ആമിര്‍

കറാച്ചി: ഓസ്ട്രേലിയയില്‍ നടക്കുന്ന ടി20 ലോകകപ്പിനുള്ള 15 അംഗ പാക് ടീമിനെ പ്രഖ്യാപിച്ചതിന് പിന്നാലെ സെലക്ഷന്‍ കമ്മിറ്റിയ്‌ക്കെതിരെ വിമര്‍ശനവുമായി മുന്‍ താരം മുഹമ്മദ് ആമിര്‍. ടീം പ്രഖ്യാപിക്കാനുള്ള അവസാന തിയതിയായ ഇന്നലെയാണ് ലോകകപ്പിനുള്ള 15 അംഗ പാക് ടീമിനെ ചീഫ് സെലക്ടര്‍ മുഹമ്മദ് വസീമിന്‍റെ നേതൃത്വത്തിലുള്ള സെലക്ഷന്‍ കമ്മിറ്റി പ്രഖ്യാപിച്ചത്.

മുഹമ്മദ് വസീമിന്‍റെ നേതൃത്വത്തിലുള്ള സെലക്ഷന്‍ കമ്മിറ്റി തെരഞ്ഞെടുത്ത ടീമില്‍ തനിക്ക് തൃപ്തിയില്ലെന്ന് ആമിര്‍ പറഞ്ഞു. ‘ചീഫ് സെലക്ടറുടെ ചീപ്പ് സെലക്ഷന്‍’ ആമിർ ട്വിറ്ററിൽ കുറിച്ചു. പാക് മാധ്യമപ്രവര്‍ത്തകന്‍ ചെയ്ത പരിതാപകരം, ചീഫ് സെലക്ടറുടെ ചീപ് സെലക്ഷനെന്ന മാധ്യമപ്രവര്‍ത്തകന്‍റെ ട്വീറ്റും ആമിര്‍ ഷെയര്‍ ചെയ്തിട്ടുണ്ട്.

ഏഷ്യാ കപ്പ് കളിച്ച ടീമില്‍ നിന്ന് ഫഖര്‍ സമനെ പരിക്കിനെ തുടര്‍ന്ന് ഒഴിവാക്കിയപ്പോള്‍ ബാബര്‍ അസം നയിക്കുന്ന 15 അംഗ ടീമില്‍ പേസര്‍ ഷഹീന്‍ അഫ്രീദി തിരിച്ചെത്തി. മുഹമ്മദ് വസീം ജൂനിയറെ മധ്യനിര ശക്തിപ്പെടുത്താനായി ടീമില്‍ എടുത്തപ്പോള്‍ മുന്‍ നായകന്‍ ഷൊയൈബ് മാലിക്കിനെ പരിഗണിച്ചില്ല. പരിക്കിനെ തുടര്‍ന്ന് അഫ്രീദിക്ക് ഏഷ്യാ കപ്പ് നഷ്ടമായിരുന്നു. ഫഖറിനെ സ്റ്റാന്‍ഡ് ബൈ താരമായി ഉള്‍പ്പെടുത്തി.

Read Also:- സോഷ്യല്‍ മീഡിയയിൽ നിന്ന് കോഹ്‌ലിയുടെ വരുമാനം കോടികൾ: കണക്കുകൾ പുറത്തുവിട്ട് ഹൂപ്പർ എച്ച്ക്യു

പാകിസ്ഥാന്‍ ടീം: ബാബര്‍ അസം(ക്യാപ്റ്റൻ), മുഹമ്മദ് റിസ്‌വാന്‍, ഇഫ്തിഖര്‍ അഹമ്മദ്, ഖുഷ്ദില്‍ ഷാ, ഹൈദര്‍ അലി, ഷദാബ് ഖാന്‍, മുഹമ്മദ് നവാസ്, മുഹമ്മദ് വസിം ജൂനിയര്‍, മുഹമ്മദ് ഹസ്‌നൈന്‍, നസീം ഷാ, ഹാരിസ് റൗഫ്, ഷഹീന്‍ അഫ്രീദി, ആസിഫ് അലി, ഷാന്‍ മസൂദ്, ഉസ്മാന്‍ ഖാദിര്‍. സ്റ്റാന്‍ഡ് ബൈ താരങ്ങള്‍: ഫഖര്‍ സമന്‍, മുഹമ്മദ് ഹാരിസ്, ഷാനവാസ് ദഹാനി.

shortlink

Related Articles

Post Your Comments

Related Articles


Back to top button