KottayamKeralaNattuvarthaLatest NewsNews

വീ​ടി​നു​ള്ളി​ല്‍ അ​മ്മ​യും മ​ക​നും മരിച്ച നിലയിൽ

മ​റി​യ​പ്പ​ള്ളി മു​ട്ടം സ്വ​ദേ​ശി രാ​ജ​മ്മ(85) മ​ക​ന്‍ സു​ഭാ​ഷ്(55) എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്

കോ​ട്ട​യം: മ​റി​യ​പ്പ​ള്ളി​യി​ല്‍ വീ​ടി​നു​ള്ളി​ല്‍ അ​മ്മ​യു​ടെ​യും മ​ക​ന്‍റെ​യും മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി. മ​റി​യ​പ്പ​ള്ളി മു​ട്ടം സ്വ​ദേ​ശി രാ​ജ​മ്മ(85) മ​ക​ന്‍ സു​ഭാ​ഷ്(55) എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്.

ഇന്ന് രാവിലെയാണ് സംഭവം. മ​രി​ച്ച ര​ണ്ടു​പേ​രെ കൂ​ടാ​തെ, രാ​ജ​മ്മ​യു​ടെ മ​റ്റൊ​രു മ​ക​ന്‍ മ​ധു​വും ഈ ​വീ​ട്ടി​ലാ​ണ് താ​മ​സിക്കുന്നത്. ഇ​ന്നു രാ​വി​ലെ മ​ധു ഉ​റ​ക്ക​മെ​ണീ​റ്റ് നോ​ക്കി​യ​പ്പോ​ള്‍ ഇ​രു​വ​രും മ​രി​ച്ച് കി​ട​ക്കു​ക​യാ​യി​രു​ന്നു. ഇ​യാ​ള്‍ വി​വ​ര​മ​റി​ച്ച​തി​നെ തു​ട​ര്‍​ന്നാ​ണ് പൊലീ​സ് സ്ഥ​ല​ത്തെ​ത്തി പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്.

Read Also : സാജിദ് മിറിനെ ആഗോള ഭീകരനായി പ്രഖ്യാപിക്കണമെന്ന് യുഎന്നില്‍ യുഎസും ഇന്ത്യയും,യു.എന്‍ തീരുമാനത്തെ ശക്തമായി എതിര്‍ത്ത് ചൈന

ഏ​റെ കാ​ല​മാ​യി രാ​ജ​മ്മ കി​ട​പ്പി​ലാ​ണ്. എന്നാൽ, സു​ഭാ​ഷി​ന് മ​റ്റ് ആ​രോ​ഗ്യ​പ്ര​ശ്‌​ന​ങ്ങ​ളു​ണ്ടാ​യി​രു​ന്നി​ല്ല. സം​ഭ​വ​ത്തി​ന് പി​ന്നി​ല്‍ എ​ന്തെ​ങ്കി​ലും ദു​രൂ​ഹ​ത​യു​ണ്ടോ​യെ​ന്ന് പോ​സ്റ്റ്‌​മോ​ര്‍​ട്ടം റി​പ്പോ​ര്‍​ട്ട് ല​ഭി​ച്ച​ശേ​ഷ​മേ വ്യ​ക്ത​മാ​കൂ​വെ​ന്നു പൊ​ലീ​സ് പറഞ്ഞു. മൃതദേഹം പൊലീസ് നടപടികൾക്ക് ശേഷം പോസ്റ്റ്മോർട്ടത്തിനായി ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.

shortlink

Related Articles

Post Your Comments

Related Articles


Back to top button