Latest NewsNewsIndia

ഇന്ത്യന്‍ സമ്പദ്ഘടനയില്‍ കേരളത്തിന്റെ സംഭാവനകള്‍ ഏറെ വിലമതിക്കുന്നത്: കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്‍

കേരളത്തിന് എപ്പോഴോക്കെ എന്തൊക്കെ ആവശ്യങ്ങള്‍ ഉണ്ടായിട്ടുണ്ടോ, അപ്പോഴെല്ലാം സഹായഹസ്തം നീട്ടി പ്രധാനമന്ത്രി നരേന്ദ്ര മോദി മുന്നിലുണ്ട്

ന്യൂഡല്‍ഹി: ഇന്ത്യന്‍ സമ്പദ്ഘടനയില്‍ കേരളത്തിന്റെ സംഭാവനകളെ ഏറെ വിലമതിക്കുന്നുവെന്ന് കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്‍. പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കേരളത്തോട് പ്രത്യേക കരുതലുണ്ട്. ഓഖി, പുറ്റിങ്ങല്‍ ദുരന്തങ്ങളുണ്ടായപ്പോള്‍ നടത്തിയ ഇടപെടലുകള്‍ ഇതിന് തെളിവാണെന്നും നിര്‍മല സീതാരാമന്‍ പറഞ്ഞു. യാതൊരുവിധ സ്വാര്‍ഥതാല്‍പര്യങ്ങളും കൂടാതെ, രാജ്യതാല്‍പര്യം മാത്രം മുന്‍നിര്‍ത്തി പ്രവര്‍ത്തിക്കുന്ന പ്രധാനമന്ത്രി മോദിക്ക് അദ്ദേഹത്തിന്റെ 72-ാം ജന്മദിനത്തില്‍ ആയുരാരോഗ്യം നേരുന്നതായും നിര്‍മല സീതാരാമന്‍ പറഞ്ഞു.

Read Also: പ്ലസ് ടു പാഠ്യ പദ്ധതിയില്‍ ലേണേഴ്സ് ലൈസന്‍സിനുള്ള പാഠഭാഗങ്ങള്‍: പുതിയ പദ്ധതിയുമായി ഗതാഗത വകുപ്പ്

‘കേരളത്തിന് എപ്പോഴോക്കെ എന്തൊക്കെ ആവശ്യങ്ങള്‍ ഉണ്ടായിട്ടുണ്ടോ, അപ്പോഴെല്ലാം സഹായഹസ്തം നീട്ടി പ്രധാനമന്ത്രി നരേന്ദ്ര മോദി മുന്നിലുണ്ടായിരുന്നു. മന്ത്രിയെന്ന നിലയിലുള്ള എന്റെ ആദ്യ നാളുകളിലാണ് കേരളത്തില്‍ ഒരു അമ്പലത്തോടു ചേര്‍ന്ന് വെടിക്കെട്ടിനിടെ വന്‍ തീപിടിത്തമുണ്ടായത്. അന്നത്തെ ആ വെടിക്കട്ട് അപകടം ഞെട്ടിക്കുന്നതായിരുന്നു. അന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി അവിടം സന്ദര്‍ശിക്കുകയും വെടിക്കെട്ട് അപകടത്തില്‍ പരുക്കേറ്റവര്‍ക്ക് ചികിത്സ ഉറപ്പാക്കാനായി എയിംസില്‍നിന്ന് വിദഗ്ധര്‍ അടങ്ങിയ മെഡിക്കല്‍ സംഘത്തെ വിമാനത്തില്‍ അവിടെ എത്തിക്കുകയും ചെയ്തു. ഇത്തരത്തില്‍ ബുദ്ധിമുട്ട് അനുഭവിക്കുന്നവരെ ഏതു വിധേനയും സഹായിക്കാനുള്ള മനസ്, പ്രധാനമന്ത്രിയുടെ സ്വാഭാവികമായ നന്‍മകളിലൊന്നാണ്. ഇത് ഒരു ഉദാഹരണം മാത്രം’, – നിര്‍മല സീതാരാമന്‍ പറഞ്ഞു.

‘അപ്രതീക്ഷിതമായി ഓഖി ചുഴലിക്കാറ്റ് കേരളത്തിന്റെ തെക്കന്‍ തീരത്ത് ആഞ്ഞടിച്ചപ്പോഴും വലിയ ദുരന്തമാണ് ഉണ്ടായത്. അന്ന് പ്രധാനമന്ത്രി എന്നെ വിളിച്ച് എത്രയും വേഗം കേരളത്തിലേക്കു പോകാന്‍ ആവശ്യപ്പെട്ടു. ദുരിതം അനുഭവിക്കുന്ന കുടുംബങ്ങളെ സന്ദര്‍ശിച്ച് അവര്‍ക്ക് എന്ത് ആവശ്യമുണ്ടെങ്കിലും സഹായം ഉറപ്പാക്കാന്‍ നിര്‍ദ്ദേശിച്ചു. അന്ന് തീരസംരക്ഷണ സേനയെയും നാവികസേനയെയും വ്യോമസേനയെയും രംഗത്തിറക്കിയത് അദ്ദേഹം മുന്‍കയ്യെടുത്താണ്. ദുരിതമനുഭവിക്കുന്നവര്‍ക്ക് എല്ലാ സഹായവും ഉറപ്പുവരുത്താന്‍ അദ്ദേഹം ബദ്ധശ്രദ്ധനായിരുന്നു’, – നിര്‍മല പറഞ്ഞു.

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button