News

രാഹുൽ ഗാന്ധി ഒരിക്കലും പ്രധാനമന്ത്രിയാകില്ല: ഭാരത് ജോഡോ യാത്ര ഒരു മാറ്റവും കൊണ്ടുവരില്ലെന്ന് ഖുശ്ബു

ചെന്നൈ: കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര ഒരു മാറ്റവും കൊണ്ടുവരില്ലെന്ന് നടിയും ബി.ജെ.പിനേതാവുമായ ഖുശ്ബു സുന്ദർ. രാഹുൽ ഗാന്ധി ഒരിക്കലും പ്രധാനമന്ത്രിയാകില്ലെന്നും ഖുശ്ബു വ്യക്തമാക്കി. രാഷ്ട്രത്തിനെതിരെ സംസാരിക്കുന്നവരെയും മതവിദ്വേഷം പടർത്തുന്നവരെയുമാണ് ഭാരത യാത്രയ്ക്കിടെ രാഹുൽ സന്ദർശിക്കുന്നതെന്നും ഖുശ്ബു ആരോപിച്ചു.

‘കോൺഗ്രസ് പ്രസഡന്റ് സ്ഥാനത്ത് നിന്ന് രാഹുൽ ഗാന്ധി രാജിവച്ചപ്പോൾ അടുത്ത പ്രസിഡന്റായി നേതൃത്വം ഒരു പേരു ചോദിച്ചു. ജ്യോതിരാദിത്യ സിന്ധ്യയെയാണ് ഞാൻ നിർദ്ദേശിച്ചത്. എന്നാൽ, അതേത്തുടർന്ന് എനിക്ക് കോൺഗ്രസിൽ നിന്ന് പുറത്തു പോകേണ്ടി വന്നു. ഒരു പേര് നിർദ്ദേശിക്കാനുള്ള സ്വാതന്ത്ര്യം പോലും കോൺഗ്രസിലില്ല.’ ഖുശ്ബു വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button