KeralaLatest NewsNews

ഭാര്യയെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രതി അറസ്റ്റില്‍ 

പത്തനംതിട്ട: കലഞ്ഞൂരിൽ ഭാര്യയെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രതി അറസ്റ്റില്‍. കൂടൽ പോലീസ് ആണ് പ്രതി സന്തോഷിനെ അറസ്റ്റ് ചെയതത്. ഭാര്യ വിദ്യയെ കൊലപ്പെടുത്തണമെന്ന ഉദ്ദേശത്തോടെയാണ് വീട്ടിൽ കയറിയതെന്നും വീടിനു പുറകിൽ ഒളിച്ചിരുന്ന ശേഷമാണ് അടുക്കള വഴി വീട്ടിൽ കയറിയതെന്നും പ്രതി പോലീസിനു മൊഴി നൽകി. കൊലപ്പെടുത്താൻ സാധിച്ചില്ലെങ്കിൽ മുഖത്ത് ഒഴിക്കാനായി ആസിഡ് കയ്യിൽ കരുതിയിരുന്നതായും പ്രതി പോലീസിനോട് പറഞ്ഞു.

വിദ്യയെ കൊലപ്പെടുത്താൻ ശ്രമിച്ച ശേഷം ഒളിവിൽ പോയ പ്രതിയെ ഇന്നലെ രാത്രി വാഹനം പിന്തുടർന്നാണ് പോലീസ് പിടികൂടിയത്.

വീട്ടിൽ കയറിയ സന്തോഷ് തുടരെ വെട്ടുകയായിരുന്നു എന്ന് വിദ്യയുടെ അമ്മ മൊഴി നല്‍കി.

രാത്രി വീടിന് പിന്നിൽ ഒളിച്ചിരുന്ന ശേഷമാണ് പ്രതി വീട്ടിനുള്ളിൽ കയറിയത്. സമീപത്തെ വീട്ടിൽ ട്യൂഷൻ എടുത്ത് വരുന്നതിനിടെ വിദ്യയെ വെട്ടാനായിരുന്നു പ്രതിയുടെ ആദ്യ ശ്രമം. ഇത് നടക്കാതിരുന്നതോടെയാണ് വീട്ടിൽ കയറിയത്. മുൻപും സന്തോഷ് വിദ്യയെ ക്രൂരമായി അക്രമിച്ചിട്ടുണ്ടെന്ന് നാട്ടുകാർ പറഞ്ഞു. പോലീസ് അറസ്റ്റ് രേഖപ്പെടുത്തിയ പ്രതിയെ വിദ്യയുടെ വീട്ടിലെത്തിച്ച് തെളിവെടുപ്പ് നടത്തി.

shortlink

Related Articles

Post Your Comments

Related Articles


Back to top button