Latest NewsNewsIndiaBahrainInternationalGulf

അടുത്ത ലോക് സഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് പാര്‍ട്ടി ഇന്ത്യയില്‍ അധികാരത്തില്‍ തിരിച്ച് വരും: രമ്യ ഹരിദാസ് എം.പി

മനാമ: അടുത്ത ലോക് സഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് പാര്‍ട്ടി ഇന്ത്യയില്‍ അധികാരത്തില്‍ തിരിച്ച് വരുമെന്നും, കോണ്‍ഗ്രസിന് മാത്രമേ ഇന്ത്യയെ ഒന്നിച്ച് കൊണ്ടുപോകുവാന്‍ സാധിക്കൂ എന്നും രമ്യ ഹരിദാസ് എംപി. രാഹുല്‍ ഗാന്ധി ഇന്ത്യയുടെ ഐക്യം തിരിച്ച് പിടിക്കുമെന്നും രമ്യ ഹരിദാസ് പറഞ്ഞു.

ഐ.വൈ.സി ഇന്റര്‍നാഷണല്‍ ബഹ്റൈന്‍ കൗണ്‍സില്‍ സംഘടിപ്പിച്ച ‘ഭാരത് ജോഡോ യാത്ര’ മീറ്റ് ദി എം.പി ക്യാമ്പയിന്‍ ഉത്ഘാടനം ചെയ്ത് സംസാരിക്കവെയാണ് രമ്യ ഹരിദാസ് ഇക്കാര്യം വ്യക്തമാക്കിയത്.

കോട്ടയത്ത് നാട്ടുകാരെ ആക്രമിച്ച തെരുവ് നായയ്ക്ക് പേവിഷബാധയുള്ളതായി സ്ഥിരീകരിച്ചു

കന്യാകുമാരി മുതല്‍ കാശ്മീര്‍ വരെ രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുകൊണ്ടാണ് ബഹ്റൈന്‍ മീഡിയ സിറ്റിയില്‍ ഐ.വൈ.സി ബഹ്റൈന്‍ കൗണ്‍സില്‍ പരിപാടി സംഘടിപ്പിച്ചത്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button