KeralaLatest NewsNews

വന്യജീവി ശല്യം രൂക്ഷമായ മലയോര മേഖലയിൽ സംരക്ഷിത വനങ്ങൾക്കല്ല കൃഷിയിടങ്ങൾക്കാണ് ബഫർസോൺ ആവശ്യം: ഹൈറേഞ്ച് സംരക്ഷണ സമതി

 

തിരുവനന്തപുരം: വന്യജീവി ശല്യം രൂക്ഷമായ മലയോര മേഖലയിൽ സംരക്ഷിത വനങ്ങൾക്കല്ല കൃഷിയിടങ്ങൾക്കാണ് ബഫർസോൺ ആവശ്യമെന്ന് ഹൈറേഞ്ച് സംരക്ഷണ സമതി. വന്യജീവി ആക്രമണം കൂടുന്നതിന് പിന്നിൽ കുടിയിറക്കാനുള്ള വനം വകുപ്പിന്റെ ആസൂത്രിതമായ നീക്കമാണെന്നാണ്  ആരോപണം.

അടുത്തകാലത്തായി ഇടുക്കിയില് വന്യജീവി ആക്രമണം ഒരുപാട്‌ നടക്കുന്നുണ്ട്.

വന്യമൃഗങ്ങളുടെ അക്രമണത്തിൽ പരിക്കേറ്റ നിരവധി പേർ ഇപ്പോളും ചികിത്സയിൽ കഴിയുന്നുണ്ട്. ഏക്കറ് കണക്കിന് കൃഷിയിടവും നിരവധി മനുഷ്യ ജീവനുകളും കാട്ടാന അടക്കമുള്ള വന്യയമൃഗങ്ങളുടെ അക്രമണത്തിൽ നഷ്ടമായ സാഹചര്യത്തിലാണ് വനത്തോട് ചേർന്ന് കിടക്കുന്ന കൃഷിയിടങ്ങൾക്ക് ബഫർസോൺ വേണമെന്നും ജനങ്ങൾക്ക് സുരക്ഷ ഒരുക്കണമെന്നുമുള്ള ആവശ്യവുമായി ഹൈറേഞ്ച് സംരക്ഷണ സമതി രംഗത്തെത്തിയത്.

വന്യജീവി അക്രമണം കുടിയേറ്റ കാലലത്തുപോലും ഇല്ലാതിരുന്ന പ്രദേശങ്ങളിൽ ആനയും പുലിയും സ്ഥിരം സാന്നിധ്യമായി മാറിയിരിക്കുകയാണ്. ഇതിന് പിന്നിൽ വനം വകുപ്പിൻറെ ഹിഡൻ അജണ്ടയുണ്ടെന്നും വന്യജീവികളെ ഉപയോഗിച്ച് കുടിയിറക്കാനാണ് വനംവകുപ്പിന്റെ ശ്രമമെന്നും, ഇതിനെ കൂട്ടായി ചെറുക്കുമെന്നും ഹൈറേഞ്ച് സംരക്ഷണ സമതി വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button