Latest NewsNewsIndia

കശ്മീരിൽ മൂന്ന് പതിറ്റാണ്ടുകൾക്ക് ശേഷം തിയേറ്ററുകൾ പ്രവർത്തനം ആരംഭിച്ചു: ഉദ്ഘാടനം നിർവ്വഹിച്ച് ലഫ്റ്റനന്റ് ഗവർണർ

ശ്രീനഗർ: മൂന്ന് പതിറ്റാണ്ടുകൾക്ക് ശേഷം ജമ്മു കശ്മീരിൽ സിനിമാ തിയേറ്ററുകൾ പ്രവർത്തനം ആരംഭിച്ചു. ജമ്മു കശ്മീർ ലെഫ്റ്റ്‌നന്റ് ഗവർണർ മനോജ് സിൻഹയാണ് പുൽവാമയിലും ഷോപിയാനിലും തിയേറ്ററുകൾ ഉദ്ഘാടനം ചെയ്തത്. ജമ്മു കശ്മീരിന് ഇത് ചരിത്ര ദിനം എന്ന് മനോജ് സിൻഹ അറിയിച്ചു.

Read Also: ഇന്ത്യൻ നിർമ്മിത ഫോൺ വിൽപ്പനയിൽ ഒന്നാമനായി ഓപ്പോ, മൊത്തം വിപണി വിഹിതം അറിയാം

സിനിമാ തിയേറ്ററുകൾ തുറന്നു പ്രവർത്തിക്കാൻ ആരംഭിച്ചതിനെ കശ്മീരിന് പ്രത്യേക പദവി നൽകിയിരുന്ന ആർട്ടിക്കിൾ 370 റദ്ദാക്കിയതിന് ശേഷം ജമ്മു കശ്മീരിൽ സമാധാനം പുന:സ്ഥാപിക്കാൻ കേന്ദ്ര സർക്കാർ നടത്തിയ ശ്രമങ്ങൾ വിജയം കാണുന്നതിന്റെ മികച്ച ഉദാഹരണമായാണ് കണക്കാക്കപ്പെടുന്നത്. തൊണ്ണൂറുകളിലാണ് കശ്മീരിൽ തിയേറ്ററുകൾ അടച്ചുപൂട്ടിയത്.

ജമ്മു കശ്മീരിൽ ഭീകരവാദ പ്രവർത്തനങ്ങൾ ശക്തമായതിനെ തുടർന്നാണ് തിയേറ്ററുകൾ അടച്ചു പൂട്ടിയത്. കശ്മീരിലെ യുവാക്കളിൽ പലർക്കും ആദ്യമായാണ് തിയേറ്ററിൽ സിനിമ കാണാൻ കഴിയുന്നത്. ഫുഡ് കോർട്ട് ഉൾപ്പെടെ രാജ്യത്തെ മറ്റിടങ്ങളിൽ ലഭ്യമാകുന്ന എല്ലാ സൗകര്യങ്ങളും ജമ്മു കശ്മീരിലെ തിയേറ്ററുകളിലും ലഭ്യമാക്കുമെന്ന് തിയേറ്റർ ഉടമ അറിയിച്ചു.

Read Also: ഐഫോൺ 14 വാങ്ങാൻ ആഗ്രഹിക്കുന്നവർക്ക് സന്തോഷവാർത്ത, കിടിലൻ എക്സ്ചേഞ്ച് ഓഫറുമായി ആപ്പിൾ

shortlink

Related Articles

Post Your Comments

Related Articles


Back to top button