Latest NewsNewsMobile PhoneTechnology

ഐഫോൺ 14 വാങ്ങാൻ ആഗ്രഹിക്കുന്നവർക്ക് സന്തോഷവാർത്ത, കിടിലൻ എക്സ്ചേഞ്ച് ഓഫറുമായി ആപ്പിൾ

ഏറ്റവും അധികം എക്സ്ചേഞ്ച് തുക പ്രഖ്യാപിച്ചിരിക്കുന്നത് ഐഫോൺ 13 പ്രോ മാക്സിനാണ്

ഐഫോണിന്റെ ഏറ്റവും പുതിയ സീരീസായ ഐഫോൺ 14 വാങ്ങാൻ ആഗ്രഹിക്കുന്നവർക്ക് കിടിലൻ എക്സ്ചേഞ്ച് ഓഫറുകൾ പ്രഖ്യാപിച്ചിരിക്കുകയാണ് ആപ്പിൾ. പഴയ ഐഫോൺ മോഡലുകളെ അടിസ്ഥാനപ്പെടുത്തിയാണ് എക്സ്ചേഞ്ച് തുക നിശ്ചയിക്കുന്നത്. റിപ്പോർട്ടുകൾ പ്രകാരം, ഐഫോൺ 13 സീരീസ്, ഐഫോൺ 12 സീരീസ് തുടങ്ങിയ മോഡലുകൾ എക്സ്ചേഞ്ച് ചെയ്യുന്നതിലൂടെ വമ്പൻ വിലക്കുറവിൽ ഐഫോൺ 14 വാങ്ങാൻ സാധിക്കും. പഴയ മോഡലുകൾ എക്സ്ചേഞ്ച് ചെയ്യുമ്പോൾ, അവയുടെ സ്റ്റോറേജ്, നിലവിലെ അവസ്ഥ എന്നിവ പരിഗണിച്ചാണ് തുക നിശ്ചയിക്കുക. ഓരോ മോഡലിന്റെയും എക്സ്ചേഞ്ച് തുക പരിശോധിക്കാം.

ഏറ്റവും അധികം എക്സ്ചേഞ്ച് തുക പ്രഖ്യാപിച്ചിരിക്കുന്നത് ഐഫോൺ 13 പ്രോ മാക്സിനാണ്. ഈ മോഡലിന് 58,730 രൂപ വരെയാണ് കിഴിവ് ലഭിക്കുന്നത്. ഐഫോൺ 13 പ്രോ എക്സ്ചേഞ്ച് ചെയ്ത് വാങ്ങാൻ ആഗ്രഹിക്കുന്നവർക്ക് 55,535 രൂപ വരെ കിഴിവ് ലഭിക്കുന്നതാണ്. ഐഫോൺ 13 ന് 41,600 രൂപ വരെയാണ് എക്സ്ചേഞ്ച് തുകയായി ലഭിക്കുക. ഐഫോൺ 13 മിനി, ഐഫോൺ 12 പ്രോ മാക്സ്, ഐഫോൺ 12 പ്രോ, ഐഫോൺ 12 എന്നീ മോഡലുകൾക്ക് യഥാക്രമം 36,580 രൂപ, 44,500 രൂപ, 41,500 രൂപ, 31,130 രൂപ എന്നിങ്ങനെയാണ് എക്സ്ചേഞ്ച് തുകയായി ലഭിക്കുന്നത്.

Also Read: എസിസി സിമന്റിന്റെ ചെയർമാൻ സ്ഥാനത്തേക്ക് കരൺ അദാനി, കൂടുതൽ വിവരങ്ങൾ അറിയാം

shortlink

Related Articles

Post Your Comments

Related Articles


Back to top button