Latest NewsKeralaNews

കെ.എം ഷാജി ഇന്ന് സാദിഖലി ശിഹാബ് തങ്ങൾക്ക് വിശദീകരണം നൽകിയേക്കും

പാണക്കാട്: പരസ്യ വിമർശനത്തില്‍ കെ.എം ഷാജി ഇന്ന് പാണക്കാട് എത്തി സാദിഖലി ശിഹാബ് തങ്ങൾക്ക് വിശദീകരണം നൽകിയേക്കും. ഷാജിക്കെതിരെ നടപടി വേണോയെന്ന് അടുത്ത പ്രവർത്തക സമിതി യോഗത്തിൽ തീരുമാനിക്കും.

പരസ്യ വിമർശനങ്ങളിൽ മുസ്ലിം ലീഗ് നേതൃത്വം വിശദീകരണം ചോദിച്ച സാഹചര്യത്തിലാണ് സാദിഖലി ശിഹാബ് തങ്ങളുമായി കെ.എം ഷാജി കൂടിക്കാഴ്ച നടത്തുന്നത്. ഇന്നലെ ഇരുവരും തമ്മിൽ നാദാപുരത്ത് വെച്ച് കൂടിക്കാഴ്ച്ച നടത്തിയെങ്കിലും വിശദമായ ചർച്ച നടന്നില്ല.

ഷാജിക്കെതിരെ കടുത്ത നടപടി വേണമെന്നാണ് കുഞ്ഞാലിക്കുട്ടി വിഭാഗത്തിന്റെ ആവശ്യം. അടുത്ത മാസം അഞ്ചിന് ചേരുന്ന സംസ്ഥാന കൗൺസിലിന് മുന്നോടിയായുള്ള പ്രവർത്തക സമിതി യോഗത്തിൽ വിഷയം ചർച്ചയാകും. നടപടി വേണോയെന്ന കാര്യവും ഈ യോഗത്തിൽ ആയിരിക്കും തീരുമാനിക്കുക.

വിവാദങ്ങള്‍ക്കിടെ, ഇന്ന് വൈകിട്ട് മലപ്പുറം പൂക്കോട്ടൂരിൽ ലീഗിന്റെ പൊതുപരിപാടിയിൽ പി.കെ കുഞ്ഞാലിക്കുട്ടിയും കെ.എം ഷാജിയും ഒന്നിച്ചു പങ്കെടുത്തേക്കും.

പ്രവർത്തക സമിതിയിൽ കുഞ്ഞാലിക്കുട്ടി അനുകൂലികൾ ഷാജിക്കെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ടതിന് പിന്നാലെയാണ് വിശദീകരണം തേടാനുള്ള തീരുമാനം. പാർട്ടിയിൽ അച്ചടക്ക സമിതിയെ രൂപീകരിക്കാനും ഇതേ യോഗം തീരുമാനിച്ചിട്ടുണ്ട്. കെ.എം.സി.സി വേദികളിലാണ് ഷാജി പരസ്യ വിമർശനം ഉന്നയിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button