KeralaLatest NewsNews

സർക്കാരിന്റെ ഇടപെടൽ: കാര്യവട്ടം ഗ്രീൻ ഫീൽഡ് സ്റ്റേഡിയത്തിലെ വൈദ്യുതി ബന്ധം പുന:സ്ഥാപിച്ചു

തിരുവനന്തപുരം: കാര്യവട്ടം ഗ്രീൻ ഫീൽഡ് സ്റ്റേഡിയത്തിലെ വൈദ്യുതി ബന്ധം പുന:സ്ഥാപിച്ച് കെഎസ്ഇബി. സർക്കാരിന്റെ ഇടപെടലിനെ തുടർന്നാണ് കെഎസ്ഇബി വൈദ്യുതി ബന്ധം പുന:സ്ഥാപിച്ചത്. രണ്ടരകോടി രൂപ കുടിശ്ശികയുള്ളതിനാൽ സെപ്തംബർ 13-നാണ് സ്റ്റേഡിയത്തിലെ വൈദ്യുതി കെഎസ്ഇബി വിച്ഛേദിച്ചത്.

Read Also: ഗൂഗിളില്‍ കാണുന്നത് വ്യക്തിപരമായ കാര്യങ്ങള്‍, അത് തന്നെ വല്ലാതെ ബുദ്ധിമുട്ടിക്കുന്നുണ്ട്: തുറന്ന് പറഞ്ഞ് മേതില്‍ ദേവിക

സെപ്തംബർ 28-ന് ഇന്ത്യ ദക്ഷിണാഫ്രിക്ക മത്സരം നടക്കാനിരിക്കെയായിരുന്നു കെഎസ്ഇബിയുടെ നടപടി. ഇന്ത്യ-ദക്ഷിണാഫ്രിക്ക ടി20 മത്സരത്തിന്റെ ടിക്കറ്റ് വിൽപ്പനയുടെ ഉദ്ഘാടനം നടൻ സുരേഷ് ഗോപി നിർവ്വഹിച്ചു. ഫെഡറൽ ബാങ്ക് ഡെപ്യൂട്ടി വൈസ് പ്രസിഡന്റും റീജിയണൽ ബിസിനസ് ഹെഡുമായ എ ഹരികൃഷ്ണൻ സുരേഷ് ഗോപിയിൽ നിന്നും ആദ്യ ടിക്കറ്റ് ഏറ്റുവാങ്ങി. ടി20 മത്സരത്തിന്റെ ടീസര്‍ വീഡിയോയുടെ പ്രകാശനം മുന്‍ എം പി പന്ന്യന്‍ രവീന്ദ്രന്‍ നിര്‍വഹിച്ചു. കേരള ക്രിക്കറ്റ് അസോസിയേഷന്‍ പ്രസിഡന്റ് സജന്‍ അധ്യക്ഷനായ ചടങ്ങില്‍ ഇന്ത്യന്‍ താരം സഞ്ജു സാംസണെ ആദരിക്കുകയും ചെയ്തു.

ആദ്യ ടി20 മത്സരമാണ് കാര്യവട്ടത്ത് നടക്കുന്നത്. രണ്ടാം ടി20 ഒക്ടോബർ രണ്ടിന് ഗുവാഹത്തിയിലും മൂന്നാം കളി നാലാം തീയതി ഇൻഡോറിലും നടക്കും.

Read Also: കിക്ക് സ്റ്റാർട്ടർ ഓഫറുകൾ പ്രഖ്യാപിച്ച് ആമസോൺ, വിലക്കുറവിൽ ലഭിക്കുന്ന ഈ സ്മാർട്ട് ഫോണിനെ കുറിച്ച് അറിയാം

shortlink

Related Articles

Post Your Comments

Related Articles


Back to top button