Latest NewsIndiaNews

ശുചിമുറി ദൃശ്യങ്ങൾ പ്രചരിപ്പിച്ച കേസ്: പ്രതിഷേധം താത്‌കാലികമായി അവസാനിപ്പിച്ച് വിദ്യാർത്ഥികൾ

ചണ്ഡിഗഡ്: സർവകലാശാലയുടെ വനിതാ ഹോസ്റ്റലിൽ നിന്നുള്ള ശുചിമുറി ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിച്ച കേസിൽ വിദ്യാർത്ഥികള്‍ പ്രതിഷേധം താത്‌കാലികമായി അവസാനിപ്പിച്ചു.

ആവശ്യങ്ങൾ പരിഗണിക്കാമെന്നു സർവകലാശാല അധികൃതരും പോലീസും ഉറപ്പ് നൽകിയതിന് പിന്നാലെയാണ് പ്രതിഷേധം അവസാനിപ്പിക്കാൻ ധാരണയായത്. അന്വേഷണത്തിന്റെ പ്രാഥമിക ഘട്ടത്തിൽത്തന്നെ, പെൺകുട്ടി ഹോസ്റ്റലിലെ സഹപാഠികളുടെ കുളിമുറി ദൃശ്യങ്ങൾ പകർത്തി പ്രചരിപ്പിച്ചുവെന്ന വാദത്തിൽ കഴമ്പില്ലെന്നും സ്വന്തം വിഡിയോദൃശ്യം മാത്രമാണു  കാമുകനുമായി പങ്കുവച്ചതെന്നും പോലീസ് പറഞ്ഞതോടെയാണ് വിദ്യാർത്ഥികൾ‌ പ്രതിഷേധം ശക്തമാക്കിയത്.

പ്രതിഷേധങ്ങളുടെ പശ്ചാത്തലത്തിൽ സെപ്റ്റംബർ 24 വരെ സർവകലാശാല അടച്ചിടും. അതേസമയം, പെൺകുട്ടിയുടെ കാമുകനെ പൊലീസ് അറസ്റ്റ് ചെയ്‌തു. ഷിംലയിൽ അറസ്റ്റിലായ സണ്ണി മെഹ്ത(23) എന്ന യുവാവിനെ പഞ്ചാബ് പോലീസിന് കൈമാറി.

shortlink

Related Articles

Post Your Comments

Related Articles


Back to top button