Latest NewsNewsTechnology

സിനിമാ രംഗത്തേക്ക് ചുവടുറപ്പിച്ച് വാട്സ്ആപ്പ്, ആദ്യ സിനിമ പുറത്തിറങ്ങാൻ ഇനി ദിവസങ്ങൾ മാത്രം

ട്വിറ്റർ മുഖാന്തരമാണ് പുതിയ ഷോർട്ട് ഫിലിമുമായി ബന്ധപ്പെട്ടുള്ള വിവരങ്ങൾ വാട്സ്ആപ്പ് പങ്കുവെച്ചത്

ജനപ്രിയ മെസേജിംഗ് പ്ലാറ്റ്ഫോമായ വാട്സ്ആപ്പ് പുതിയ മേഖലയിലേക്ക് ചുവടുറപ്പിക്കുന്നു. റിപ്പോർട്ടുകൾ പ്രകാരം, സിനിമ നിർമ്മാണ രംഗത്തേക്കാണ് വാട്സ്ആപ്പ് ചുവടുവയ്ക്കുന്നത്. ഇതിന്റെ മുന്നോടിയായി നിർമ്മിച്ച ആദ്യ ഷോർട്ട് ഫിലിം നയ്ജ ഒഡിസി സെപ്തംബർ 21 നാണ് പുറത്തിറങ്ങുന്നത്. 12 മിനിറ്റ് മാത്രം ദൈർഘ്യമുള്ള ഈ ഷോർട്ട് ഫിലിം ആമസോൺ പ്രൈമിലാണ് പ്രദർശിപ്പിക്കുന്നത്.

ട്വിറ്റർ മുഖാന്തരമാണ് പുതിയ ഷോർട്ട് ഫിലിമുമായി ബന്ധപ്പെട്ടുള്ള വിവരങ്ങൾ വാട്സ്ആപ്പ് പങ്കുവെച്ചത്. നൈജ ഒഡീസിയിലൂടെ ജിയാനിസ് അന്റെന്റ്കൊംപോ എന്ന എൻബിഎ താരത്തിന്റെ കഥയാണ് പറയുന്നത്. ഗ്രീസിൽ വെച്ച് നൈജീരിയൻ ദമ്പതിമാർക്ക് ജനിച്ച ജിയാനിസ് അന്റെന്റ്കൊംപോയുടെ കഥ വളരെ പ്രതീക്ഷയോടെയാണ് സിനിമാ പ്രേമികൾ കാത്തിരിക്കുന്നത്.

Also Read: ഭര്‍തൃവീട്ടില്‍ യുവതി ആത്മഹത്യ ചെയ്ത സംഭവത്തില്‍ ഭര്‍ത്താവും ഭര്‍തൃമാതാവും കസ്റ്റഡിയില്‍

പുതിയ ഷോർട്ട് ഫിലിം പുറത്തിറക്കുന്നതോടെ, ചലച്ചിത്ര നിർമ്മാണ രംഗത്തേക്ക് കടക്കുന്ന ആദ്യ സാമൂഹിക മാധ്യമമെന്ന പ്രത്യേകതയും വാട്സ്ആപ്പിന് സ്വന്തമാകും. വാട്സ്ആപ്പിന്റെ പ്രമോഷനുമായി ബന്ധപ്പെട്ടാണ് നയ്ജ ഒഡിസി പുറത്തിറക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button