PalakkadNattuvarthaLatest NewsKeralaNews

55 വയസുകാരിയെ പീഡിപ്പിച്ചു : യുവാവ് അറസ്റ്റിൽ

വണ്ടിപ്പെരിയാര്‍ അയ്യപ്പന്‍ കോവില്‍ മാട്ടും കൂട് പുത്തന്‍പുരയ്ക്കല്‍ വിനോദ് ജോസഫി (45)നെയാണ് അറസ്റ്റ് ചെയ്തത്

വണ്ടിപ്പെരിയാര്‍: വണ്ടിപ്പെരിയാര്‍ പശുമല ആറ്റോരത്ത് 55 വയസുള്ള വീട്ടമ്മയെ പീഡിപ്പിച്ച കേസില്‍ ഒരാൾ അറസ്റ്റിൽ. വണ്ടിപ്പെരിയാര്‍ അയ്യപ്പന്‍ കോവില്‍ മാട്ടും കൂട് പുത്തന്‍പുരയ്ക്കല്‍ വിനോദ് ജോസഫി (45)നെയാണ് അറസ്റ്റ് ചെയ്തത്. വണ്ടിപ്പെരിയാര്‍ പൊലീസ് ആണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

കഴിഞ്ഞ ദിവസം വൈകുന്നേരം 7 മണിയോടെയാണ് കേസിനാസ്പദമായ സംഭവം നടന്നത്. ഇയാള്‍ സ്ത്രീയുടെ വ്യാപാര സ്ഥാപനത്തില്‍ സാധനം വാങ്ങാനെന്ന വ്യാജേന എത്തുകയും വാതില്‍ തുറന്ന് അകത്ത് കയറി സ്ത്രീയെ പീഡിപ്പിക്കുകയുമായിരുന്നുവെന്നാണ് പരാതിയിൽ പറയുന്നത്. സംഭവത്തിന് ശേഷം ഇതേ വീടിന് മുകളില്‍ താമസിക്കുന്ന വാടകക്കാരന്‍ എത്തിയതോടെയാണ് പീഡനവിവരം പുറത്താവുന്നത്. തുടര്‍ന്ന്, ഇയാള്‍ വണ്ടിപ്പെരിയാര്‍ പൊലീസില്‍ വിവരമറിയിക്കുകയും തുടര്‍ന്ന്, പൊലീസ് നടത്തിയ അന്വേഷണങ്ങള്‍ക്ക് ശേഷം പ്രതിയെ ഇയാളുടെ വീട്ടില്‍ നിന്നും അറസ്റ്റ് ചെയ്യുകയായിരുന്നു.

Read Also : ‘ഗാസ വിലാപകാവ്യങ്ങളെഴുതുന്ന ടീമിന് ഇപ്പോൾ മൗനം, ലിബറൽ ഫെമിനിസ്റ്റ് കുപ്പായം ഇട്ട ടീമുകൾ ഇത് കണ്ടില്ലേ?’: അഞ്‍ജു പാർവതി

പീഡനത്തെ തുടര്‍ന്ന്, അവശയായ വീട്ടമ്മയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. വണ്ടിപ്പെരിയാര്‍ സി. ഐ ഫിലിപ്പ് സാമിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. പ്രതിയെ കോടതിയില്‍ ഹാജരാക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button