KeralaLatest NewsNews

കാലിക്കറ്റ് സർവകലാശാലയിൽ ഇനി മുതല്‍ വനിതാ സെക്യൂരിറ്റി ജീവനക്കാരുടെ സേവനവും 

മലപ്പുറം: കാലിക്കറ്റ് സർവകലാശാലയിൽ വനിതാ സെക്യൂരിറ്റി ജീവനക്കാരുടെ സേവനം ആരംഭിച്ചു. തിരഞ്ഞെടുത്തവരിലെ 25 പേരിൽ 22 പേരാണ് ആദ്യദിനം ജോലിയിൽ പ്രവേശിച്ചത്.

പരീക്ഷാഭവൻ, ടാഗോർ നികേതൻ, ഭരണകാര്യാലയം, വനിതാ ഹോസ്റ്റൽ, പ്രവേശനകവാടം തുടങ്ങിയ പ്രധാന സ്ഥലങ്ങളില്‍ വനിതാ സുരക്ഷാ ജീവനക്കാരെ നിയോഗിച്ചിട്ടുണ്ട്.

രാവിലെ 10 മണി മുതൽ വൈകീട്ട് 5 മണി വരെയായിരിക്കും ഇവരുടെ സേവനം ഉണ്ടാവുക. സര്‍വകലാശാലയില്‍ കാലങ്ങളായുള്ള ആവശ്യമായിരുന്നു വനിതാ സുരക്ഷാ ജീവനക്കാരുടെ നിയമനം.

shortlink

Related Articles

Post Your Comments

Related Articles


Back to top button