Latest NewsKeralaNews

കര്‍ണാടകയില്‍ നിന്നും കേരളത്തിലേക്ക് മയക്കുമരുന്ന് കടത്തിയിരുന്ന മൂന്നംഗ സംഘം പിടിയില്‍

വടക്കന്‍ ജില്ലകള്‍ കേന്ദ്രീകരിച്ച് വില്‍പ്പന നടത്താനാണ് പ്രതികള്‍ മയക്കുമരുന്ന് കടത്തുന്നത്

മലപ്പുറം: കര്‍ണാടകയില്‍ നിന്നും കേരളത്തിലേക്ക് മയക്കുമരുന്ന് കടത്തിയിരുന്ന മൂന്നംഗ സംഘത്തെ പിടിയിലായി. ചമ്രവട്ടം സ്വദേശികളായ ബഷീര്‍,സുധീഷ്, ഷൈലേഷ് എന്നിവരാണ് അറസ്റ്റിലായത്. ബ്രൗണ്‍ ഷുഗറും എംഡിഎംഎയുമായി കാറില്‍ പോകുന്നതിനിടയിലാണ് പ്രതികള്‍ അറസ്റ്റിലായത്. ഒന്‍പത് ഗ്രാം എംഡിഎംഎയും 25 പായ്ക്കറ്റ് ബ്രൗണ്‍ഷുഗറുമാണ് പ്രതികളില്‍ നിന്നും പിടിച്ചെടുത്തത്.

Read Also: മങ്കിപോക്‌സ്: രോഗബാധ പടരാതിരിക്കാൻ വിദ്യാലയങ്ങളിൽ മുൻകരുതൽ നടപടികൾ ഏർപ്പെടുത്താൻ ബഹ്‌റൈൻ

വടക്കന്‍ ജില്ലകള്‍ കേന്ദ്രീകരിച്ചാണ് പ്രതികള്‍ അധികവും മയക്കുമരുന്ന് കടത്തുന്നത്. ബംഗളൂരുവില്‍ നിന്നും കോഴിക്കോട് എത്തിച്ച മയക്കുമരുന്ന് ശേഖരിച്ച് വരുന്നതിനിടയിലാണ് അന്വേഷണ സംഘത്തിന്റെ പിടിയിലായത്. പ്രതികളെ തിരൂര്‍ സബ്ജയിലില്‍ റിമാന്‍ഡ് ചെയ്തു.

മൂന്ന് ഗ്രാം എംഡിഎംഎയുമായി മലപ്പുറം വേങ്ങര സ്വദേശിയും പിടിയിലായിരുന്നു. മുഹമ്മദ് റസാഖിനെയാണ് പോലീസ് പിടികൂടിയത്. ഇയാള്‍ വേങ്ങരയില്‍ മയക്കുമരുന്ന് വില്‍പ്പന നടത്തുന്നുണ്ടെന്ന് രഹസ്യവിവരം ലഭിച്ചിരുന്നു. തുടര്‍ന്ന് പോലീസ് നിരീക്ഷണം ശക്തമാക്കിയിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button