Latest NewsNewsBusiness

കർഷകർക്ക് ഇനി ഉടനടി വായ്പ, ഇൻസ്റ്റന്റ് കിസാൻ ക്രെഡിറ്റ് കാർഡുമായി ഫെഡറൽ ബാങ്ക്

ആദ്യ ഘട്ടത്തിൽ തമിഴ്നാട്ടിലാണ് ഈ പദ്ധതി നടപ്പാക്കുക

കർഷകർക്ക് സന്തോഷ വാർത്തയുമായി എത്തിയിരിക്കുകയാണ് രാജ്യത്തെ പ്രമുഖ സ്വകാര്യ ബാങ്കായ ഫെഡറൽ ബാങ്ക്. കർഷകർക്ക് ഉടനടി വായ്പ ലഭ്യമാക്കുന്ന നടപടികൾക്കാണ് ഫെഡറൽ ബാങ്ക് രൂപം നൽകിയിരിക്കുന്നത്. ഇതിന്റെ ഭാഗമായി ഇൻസ്റ്റന്റ് ക്രെഡിറ്റ് കാർഡാണ് ഫെഡറൽ ബാങ്ക് അവതരിപ്പിച്ചിരിക്കുന്നത്.

ആദ്യ ഘട്ടത്തിൽ തമിഴ്നാട്ടിലാണ് ഈ പദ്ധതി നടപ്പാക്കുക. റിസർവ് ബാങ്കിന്റെ പിന്തുണയോടെ റിസർവ് ബാങ്ക് ഇന്നോവേഷൻ ഹബ്ബ് വികസിപ്പിച്ച ഈ സംവിധാനം നടപ്പിലാക്കാൻ ഇതിനോടകം തമിഴ്നാട് സർക്കാരുമായി ധാരണയിൽ എത്തിയിട്ടുണ്ട്. പരമ്പരാഗത വായ്പാ സംവിധാനങ്ങളെക്കാൾ എളുപ്പത്തിലും വേഗത്തിലും വായ്പ ലഭിക്കുവാൻ സഹായിക്കുന്നതിനാൽ ഇൻസ്റ്റന്റ് ക്രെഡിറ്റ് കാർഡ് വായ്പകൾക്ക് ജനപ്രീതി വർദ്ധിക്കാനുള്ള സാധ്യത കൂടുതലാണ്.

Also Read: പ്രഭാതഭക്ഷണമായി തയ്യാറാക്കാം അവല്‍ ഉപ്പുമാവ്

തമിഴ്നാട്ടിലെ എല്ലാ ജില്ലകളിലെയും ഗ്രാമീണ മേഖലയിലെ സാമ്പത്തിക സേവനങ്ങൾ ഡിജിറ്റലൈസ് ചെയ്യുന്നതിനായി ആർബിഐ ഫെഡറൽ ബാങ്കിന്റെ പങ്കാളിത്തത്തോടെ നേരത്തെ തന്നെ ഈ പദ്ധതി പ്രഖ്യാപിച്ചിരുന്നു. ഈ പദ്ധതിയുടെ ആദ്യ ഘട്ടം എന്ന നിലയിലാണ് കർഷകർക്ക് ഇൻസ്റ്റന്റ് കിസാൻ ക്രെഡിറ്റ് കാർഡ് വിതരണം ചെയ്യുക.

shortlink

Related Articles

Post Your Comments

Related Articles


Back to top button