KeralaLatest NewsNews

‘പോപ്പുലർ ഫ്രണ്ടിന്റെ മാതൃക ലോകത്തെ വിവിധ തീവ്രവാദ സംഘടനകളാണ്’: എം ലുഖ്മാൻ

മലപ്പുറം: പോപ്പുലർ ഫ്രണ്ട് നേതാവ് അഫ്‌സല്‍ ഖാസിമി നടത്തിയ പ്രവാചക ജീവിതത്തെക്കുറിച്ചുളള പ്രസം​ഗത്തിനെതിരെ ഇസ്‌റ അക്കാദമിക് ഡയറക്ടര്‍ എം ലുഖ്മാന്‍ സഖാഫി. പോപ്പുലർ ഫ്രണ്ടിന്റെ മാതൃക ലോകത്തെ വിവിധ തീവ്രവാദ സംഘടനകളാണെന്നും, ഇത്തരം ഹിംസാത്മക പ്രസ്ഥാനങ്ങൾക്കെതിരെ മുസ്‌ലിം സമുദായവും പൊതുസമൂഹവും ഒന്നിച്ചുചേർന്ന് നേരിടണമെന്നും എം ലുഖ്മാന്‍ ആവശ്യപ്പെട്ടു. ഫേസ്ബുക്കിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

‘ലോക പ്രശസ്ത സുന്നി മുസ്‌ലിം പണ്ഡിതനായ ശൈഖ് മുഹമ്മദ് യാഖൂബിയുടെ ‘ഇൻഖാദുൽ ഉമ്മ’ എന്ന ​ഗ്രന്ഥത്തിൽ ഭീകരവാദ സംഘടനയായ ഐസിസ് എങ്ങനെയാണ് ഇസ്ലാമിക ടെക്സ്റ്റുകളെ ദുർവ്യാഖ്യാനം ചെയ്യുന്നത് എന്ന് വിശദീകരിച്ച് എഴുതിയിട്ടുണ്ട്. വിശുദ്ധ ഗ്രന്ഥങ്ങളിൽ നിന്ന് സന്ദർഭം വിവരിക്കാതെയും, വാക്കുകൾ അടർത്തിയെടുത്തും തെറ്റായി നിർമിക്കുന്ന ചില പദാവലികൾ ചേർത്താണ് ഐസിസ് അവരുടെ ആശയ ഭൂമികക്ക് ആവശ്യമായ മൂലധനം ഉണ്ടാക്കുന്നതെന്ന് അതിൽ വിശദീകരിക്കുന്നുണ്ട്. ഇസ്ലാമിക വൈജ്ഞാനിക ക്ലാസ്സിക്കൽ സയൻസിൽ നല്ല അവഗാഹമുള്ളവർക്കേ ഇത് മനസ്സിലാകൂ. സാധാരണക്കാരെ പലതരം ദുർവ്യാഖ്യാനങ്ങൾ നടത്തി സ്വാധീനിക്കുന്ന രീതിയാണ് തീവ്രവാദികളുടേത്. കേരളത്തിൽ ഇതേ മെത്തഡോളജിയാണ് പോപ്പുലർ ഫ്രണ്ട് പയറ്റിക്കൊണ്ടിരിക്കുന്നത്’, ലുഖ്മാൻ കുറിച്ചു.

പ്രവാചകൻ മുഹമ്മദ് നബിയെക്കുറിച്ച് കോഴിക്കോട് നടന്ന ജനമഹാസമ്മേളനത്തിൽ ആള്‍ ഇന്ത്യ ഇമാംസ് കൗണ്‍സില്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി അഫ്‌സല്‍ ഖാസിമി നടത്തിയ പ്രസംഗമാണ് വിമർശനത്തിനിടയാക്കിയത്. അഫ്‌സല്‍ ഖാസിമിയുടെ വാദത്തിനെതിരെ നേരത്തെ എസ്കെഎസ്എസ്എഫ് നേതാവ് സത്താർ പന്തല്ലൂരും, എസ്എസ്എഫ് ദേശീയ പ്രസിഡന്റ് ഡോ മുഹമ്മ​ദ് ഫാറൂഖ് നഈമി കൊല്ലവും രം​ഗത്തെത്തിയിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button