Latest NewsNewsIndia

കോളേജ് വിദ്യാര്‍ത്ഥികള്‍ക്ക് കഞ്ചാവ് കലര്‍ത്തിയ കേക്കുകള്‍ വില്‍പ്പന നടത്തി: ഹോട്ടലുടമ ഉൾപ്പെടെ അഞ്ചുപേർ പിടിയില്‍

ചെന്നൈ: കോളേജ് വിദ്യാര്‍ത്ഥികള്‍ക്ക് കഞ്ചാവ് കലര്‍ത്തിയ കേക്കുകള്‍ വില്‍പ്പന നടത്തിയ കേസിൽ ഹോട്ടലുടമ ഉള്‍പ്പെടെ അഞ്ചുപേരെ പോലീസ് അറസ്റ്റുചെയ്തു. നുങ്കമ്പാക്കത്ത് ഹോട്ടല്‍ നടത്തുന്ന വിജയരോഷന്‍, ടാറ്റൂ പാര്‍ലര്‍ നടത്തുന്ന തോമസ്, കൂട്ടാളികളായ കാര്‍ത്തിക്, ആകാശ്, പവന്‍ കല്യാണ്‍ എന്നിവരാണ് പിടിയിലായത്.

പിടിയിലായ വിജയരോഷനും തോമസും നല്‍കിയ മൊഴിയനുസരിച്ചാണ് മറ്റു മൂന്നുപേരെ പിടികൂടിയത്. ഇവരില്‍നിന്ന് പോലീസ് കഞ്ചാവും പിടിച്ചെടുത്തു. പിടിയിലായ പ്രതികൾ കഞ്ചാവ് പൊടിയാക്കി കേക്കില്‍ കലര്‍ത്തിയാണ് വില്‍പ്പന നടത്തിയിരുന്നതെന്നും ഇവർ മയക്കുമരുന്നു ഗുളികകള്‍ പൊടിച്ച് വില്‍ക്കാറുണ്ടെന്നും പോലീസ് അറയിച്ചു.

കേരളത്തിലെ കാലാവസ്ഥയില്‍ അസാധാരണ പ്രതിഭാസം രൂപപ്പെട്ടതായി റിപ്പോര്‍ട്ട്

പ്രതികൾ മയക്കുമരുന്ന് സ്റ്റാമ്പ് വിറ്റിരുന്നതായി അന്വേഷണത്തില്‍ വ്യക്തമായെന്നും പോലീസ് അറിയിച്ചു. 150 ഗ്രാം തൂക്കം വരുന്ന കഞ്ചാവ് കേക്ക് 500 രൂപയ്ക്കാണ് ഇവര്‍ വിദ്യാര്‍ത്ഥികള്‍ക്ക് വിറ്റിരുന്നതെന്നും പോലീസ് വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button