KollamKeralaNattuvarthaLatest NewsNews

ജപ്തി നോട്ടീസ് പതിച്ചതിന് പിന്നാലെ വിദ്യാർത്ഥിനി ആത്മഹത്യ ചെയ്തു

കൊല്ലം: ജപ്തി നോട്ടീസ് പതിച്ചതിന് പിന്നാലെ വിദ്യാർത്ഥിനി ആത്മഹത്യ ചെയ്തു. കൊല്ലം ശൂരനാട് നടന്ന സംഭവത്തിൽ ശൂരനാട് സൗത്ത് അജി ഭവനത്തിൽ അജികുമാറിന്റെ മകൾ അഭിരാമിയാണ് (18) ആത്മഹത്യ ചെയ്തത്. ലോൺ തിരിച്ചടച്ചില്ല എന്നാരോപിച്ച് കേരള ബാങ്ക് ജപ്തി നോട്ടീസ് പതിച്ചതിന് പിന്നാലെയാണ് അഭിരാമി ആത്മഹത്യ ചെയ്തത്. ശ്രീ അയ്യപ്പ കോളജ് ഇരമല്ലിക്കര രണ്ടാം വർഷ വിദ്യാർത്ഥിനിയാണ് അഭിരാമി.

തുക തിരിച്ച് അടയ്ക്കാൻ കേരള ബാങ്കിനോട് വീട്ടുകാർ കൂടുതൽ സമയം ആവശ്യപ്പെട്ടിരുന്നുവെങ്കിലും അധികൃതർ തയ്യാറായില്ല. തുടർന്ന്, ബാങ്ക് അധികൃതർ വീട്ടിലെത്തി വീടും വസ്തുവും ഏറ്റെടുക്കുന്നതായി കാണിക്കുന്ന ബോർഡ് സ്ഥാപിച്ചു. ഇതിന് പിന്നാലെ വിദ്യാർത്ഥിനി ആത്മഹത്യ ചെയ്യുകയായിരുന്നു.

അംഗീകാരമില്ലാത്ത ക്ഷേമസ്ഥാപനങ്ങൾ പ്രവർത്തിക്കാൻ അനുവദിക്കില്ല: ഓർഫനേജ് കൺട്രോൾ ബോർഡ്

അതേസമയം, അജികുമാറിന്റെ കുടുംബം ലോണെടുത്തിട്ട് 4 വർഷം ആയതേ ഉള്ളൂവെന്നും കോവിഡ് വ്യാപനത്തിന് മുൻപുവരെ, ഇവർ കൃത്യമായി ലോൺ അടച്ചിരുന്നുവെന്നും വാർഡ് മെമ്പർ ഷീജ വ്യക്തമാക്കി. അജികുമാറിന്റെ ഭാര്യയ്ക്ക് ​രോ​ഗം വന്നതോടെയാണ് ഇവർ ബുദ്ധിമുട്ടിലായതെന്നും കഴിഞ്ഞ മാർച്ച് മാസത്തിൽ ഒന്നര ലക്ഷം രൂപ ഇവർ ബാങ്കിൽ അടച്ചിരുന്നുവെന്നും വാർഡ് മെമ്പർ പറഞ്ഞു. രണ്ട് ദിവസത്തിനുള്ളിൽ പണം അടക്കാമെന്ന് പറഞ്ഞിട്ടും വഴങ്ങാതെ ബാങ്ക് അധികൃതർ നോട്ടീസ് പതിക്കുകയായിരുന്നുവെന്നും വാർഡ് മെമ്പർ കൂട്ടിച്ചേർത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button