Latest NewsArticleKeralaNewsWriters' Corner

എന്തുകൊണ്ട് കോൺഗ്രസ്സ് നിലംതൊടാതെ ഓടുന്നുവെന്ന് ചിന്തിച്ച് തല പുണ്ണാക്കേണ്ട: അഞ്ജു പാർവതി

പാർട്ടിയുടെ മൈലേജ് തന്നെ വേറൊരു തരത്തിലായേനേ.

അഞ്ജു പാർവതി

എന്തുകൊണ്ട് കോൺഗ്രസ്സ് നിലംതൊടാതെ ഓടുന്നുവെന്ന് ചിന്തിച്ച് തല പുണ്ണാക്കേണ്ട കാര്യമൊന്നുമില്ല. ദാ! ഇത് പോലുള്ള ഹിമാലയൻ ബ്ലണ്ടറുകൾ തന്നെയാണ് പ്രധാന കാര്യം. ആ ഫ്ലെക്സിൽ വീർ സവർക്കർ ഇടം നേടി അങ്ങനെ തന്നെ നിന്നുവെങ്കിൽ ഗുണമുണ്ടാവുക കോൺഗ്രസ്സിനു തന്നെയായിരുന്നു.

read also: ജയിലറെ ഭീഷണിപ്പെടുത്തിയ കേസിൽ മുഖ്താർ അൻസാരിക്ക് 2 വർഷം തടവ്

കേവലം ന്യൂനപക്ഷ പ്രീണനത്തിന് വേണ്ടി മാത്രം കോൺഗ്രസ്സ് തള്ളിക്കളഞ്ഞ ദേശസ്നേഹിയെ തിരികെ ചേർത്തുപ്പിടിച്ചിരുന്നുവെങ്കിൽ അത് ഫേക്ക് നരേറ്റീവുകൾ കൊണ്ട് പുകമറ സൃഷ്ടിച്ച കമ്മികൾക്കും സുഡുക്കൾക്കും വൻ തിരിച്ചടിയായേനേ. ഒപ്പം കോൺഗ്രസ്സിൻ്റെ സവർക്കർ വിരോധം trump card ആക്കുന്ന സംഘികൾക്ക് ഒരു കൊട്ടും ആയേനേ.

പാർട്ടിയുടെ മൈലേജ് തന്നെ വേറൊരു തരത്തിലായേനേ.

ആ ഫ്ലക്സ് മറയ്ക്കപ്പെടാതെ അങ്ങനെ നിന്നുവെങ്കിൽ നെഗറ്റീവായി ആകെ സംഭവിക്കുക കുറെ അന്തംകമ്മികളുടെ ട്രോളുകളും കുറേ തീവ്രവാദി സുഡുക്കളുടെ തെറിവിളികളും കേൾക്കേണ്ടി വരുമെന്നു മാത്രമായിരുന്നു. അവറ്റകളോട് പോടാ പുല്ലേ ആരെ ആദരിക്കണമെന്നു കോൺഗ്രസ്സിന് നീയൊന്നും പറഞ്ഞു തരേണ്ട എന്ന സ്റ്റേറ്റ്മെൻ്റ് ആയേനേ! അതും അൻവർ സാദത്ത് എം.എൽ.എ ആയ സ്ഥലമാവുമ്പോൾ മതേതരത്വത്തിൻ്റെ, ദേശീയവാദത്തിൻ്റെ ഒക്കെ മികച്ചൊരു എലമെൻ്റ് സൃഷ്ടിക്കാൻ കഴിഞ്ഞേനേ. എന്നാൽ ആ ഫ്ലക്സ് മറയ്ക്കുക വഴി (sickularism) സിക്കുലറിസത്തിൻ്റെ വക്താക്കളാണെന്ന ധ്വനിയാണ് പാർട്ടി സൃഷ്ടിച്ചിരിക്കുന്നത്. സവർക്കർ ചിത്രം മറയ്ക്കാൻ ഗാന്ധിജിയുടെ ചിത്രം വച്ചപ്പോൾ ബാക്കിയാകുന്ന ഒരു ചോദ്യമുണ്ട് – അപ്പോൾ ഗാന്ധിക്ക് പകരക്കാരൻ്റെ സ്ഥാനമാണോ പാർട്ടിയിൽ എന്ന്.

കേരളത്തിൽ ന്യൂനപക്ഷ പ്രീണനം കാരണം സവർക്കർക്ക് മാർക്കറ്റ് ഇല്ലെങ്കിലും ഉത്തരേന്ത്യയിൽ അതല്ല സ്ഥിതി. ഹിന്ദി ബെൽറ്റിലും മറാത്ത ബെൽറ്റിലും ഒക്കെ സവർക്കർ ചിത്രം വച്ചാലേ വോട്ട് കീട്ടു, വീർ സവർക്കറുടെ ചിത്രം മറക്കുന്ന വീഡിയോ സംഘികൾ ഹിന്ദി ബെൽറ്റിൽ വ്യാപകമായി ഷെയർ ചെയ്താൽ അവിടെ ഉള്ള വോട്ട് കൂടെ പോയി കിട്ടും. മൊത്തത്തിൽ അsപടലം തേഞ്ഞു.

എനിക്ക് മനസ്സിലാവാത്ത ഒരു കാര്യം എന്തെന്നാൽ ഈ കോൺഗ്രസ്സിന് എന്താണ് വീർ സവർക്കറോട് ഇത്ര ദേഷ്യമെന്നാണ്. എന്നു മുതല്ക്കാണ് ഇവർ സവർക്കറെ തളളിപ്പറഞ്ഞു തുടങ്ങിയത്? കൃത്യമായി പറഞ്ഞാൽ 2014 മുതൽ !

1920 മെയ് 26 ന്റെ യംഗ് ഇന്ത്യയിൽ സവർക്കർ സഹോദരന്മാരുടെ വിപ്ളവ പ്രവർത്തനങ്ങളെപ്പറ്റിയും അവരുടെ മോചനത്തെപ്പറ്റിയും വളരെ വിശദമായി എഴുതിയിട്ടുള്ള മോഹൻദാസ് കരംചന്ദ് ഗാന്ധിയുടെ പിൻതലമുറക്കാരും അനുയായികളും നടത്തുന്നത് ചരിത്രനിഷേധമാണ്. വിനായക് ദാമോദർ സവർക്കറുടെ പേരിൽ സ്റ്റാമ്പിറക്കിയതും അദ്ദേഹത്തിന്റെ സ്മരണയ്ക്കായ് ഫിലിം ഡിവിഷൻ വഴി ഡോക്യുമെന്ററി പുറത്തിറക്കിയതും ഇന്ദിരാ ഗാന്ധിയുടെ നേതൃത്വത്തിലുള്ള കോൺഗ്രസ് സർക്കാരായിരുന്നു . ഇനി ഗാന്ധി വധത്തിൽ അദ്ദേഹത്തിന് പങ്കുണ്ടായിരുന്നുവെങ്കിൽ അറുപത് വർഷം ഭരണം കൈവശമുണ്ടായിരുന്ന പാർട്ടി അതെന്തുകൊണ്ട് മറ നീക്കി പുറത്തുകൊണ്ടുവന്നില്ല? കുറഞ്ഞ പക്ഷം 1966 ഫെബ്രുവരി 26 വരെ അദ്ദേഹം ഇന്ത്യയിൽ ജീവിച്ചിരുന്നപ്പോൾ എന്തുകൊണ്ട് ഇന്ത്യ ഭരിച്ച കോൺഗ്രസ്സ് അതിനു മുതിർന്നില്ല?

ഇന്ത്യയിൽ ഏറ്റവും കൂടുതൽ കാലം ഇരുമ്പഴിക്കുള്ളിൽ കഴിഞ്ഞ സമര ഭടനെ ഈ രീതിയിൽ അധിക്ഷേപിക്കുമ്പോൾ നിങ്ങളിലെ ദേശവിരുദ്ധനെ കാലം അടയാളപ്പെടുത്തുന്നുണ്ട്. രാജ്യത്തിനുവേണ്ടി കാരാഗൃഹങ്ങളിൽ നരകയാതന അനുഭവിച്ച സ്വാതന്ത്ര്യ സേനാനികളെ മറച്ചും പകരക്കാരനാക്കിയും അപഹാസൃരാക്കുമ്പോൾ ഇന്ത്യൻ സ്വാതന്ത്ര്യസമരചരിത്രത്തെ തന്നെയാണ് ഒരർത്ഥത്തിൽ നിങ്ങൾ അപമാനിക്കുന്നത്. രാഷ്ട്രീയ പകപോക്കലിനായും രാഷ്ട്രീയലാഭത്തിനായും വലിച്ചിഴയ്ക്കപ്പെടേണ്ട ഒരു നാമമല്ല വീർ സവർക്കർ !!

shortlink

Related Articles

Post Your Comments


Back to top button