Kallanum Bhagavathiyum
Latest NewsNewsInternational

മെക്‌സിക്കോയില്‍ വന്‍ ഭൂകമ്പം: സുനാമി മുന്നറിയിപ്പ്

1985ല്‍ മെക്‌സിക്കോയില്‍ നടന്ന ഭൂചലനത്തില്‍ ആയിരക്കണക്കിന് ആളുകള്‍ കൊല്ലപ്പെട്ടിരുന്നു

മെക്സികോ സിറ്റി : മെക്സിക്കോയുടെ തെക്ക് പടിഞ്ഞാറന്‍ തീരത്ത് ശക്തമായ ഭൂചലനം. തിങ്കളാഴ്ച ഉച്ചയ്ക്ക് രണ്ട് മണിയോടെയായിരുന്നു സംഭവം. റിക്ടര്‍ സ്‌കെയിലില്‍ 7.6 തീവ്രതയിലുള്ള ഭൂചലനമാണ് രേഖപ്പെടുത്തിയത്. ഭൂകമ്പത്തെ തുടര്‍ന്ന് ഒരാള്‍ മരിച്ചു.

മെക്സിക്കോയിലെ തീരദേശ സംസ്ഥാനങ്ങളായ മൈക്കോകാന്‍, കോളിമ എന്നിവിടങ്ങളിലാണ് ഭൂചലനമുണ്ടായത്. കെട്ടിടങ്ങള്‍ തകര്‍ന്നുവീഴാന്‍ സാധ്യതയുള്ളതിനാല്‍ ആളുകളെ മുഴുവന്‍ ഒഴിപ്പിച്ചിരിക്കുകയാണ്. മന്‍സാനില്ലോയിലെ ഷോപ്പിംഗ് മാള്‍ സെന്ററില്‍ വെച്ച് ഒരാള്‍ മരിച്ചു. ആര്‍ക്കും പരിക്കേറ്റിട്ടില്ലെന്നാണ് വിവരം.

1985ല്‍ മെക്‌സിക്കോയില്‍ നടന്ന ഭൂചലനത്തില്‍ ആയിരക്കണക്കിന് ആളുകള്‍ കൊല്ലപ്പെട്ടിരുന്നു. സെപ്തംബര്‍ 19നാണ് അന്ന് ഭൂകമ്പമുണ്ടയത്. 8.0 തീവ്രത അന്ന് രേഖപ്പെടുത്തി. 2017 ലും ഇതേ ദിവസം സെന്‍ട്രല്‍ മെക്സിക്കോയിലെ പ്യൂബ്ല നഗരത്തില്‍ 7.1 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പം  അനുഭവപ്പെട്ടു. 3702 പേരാണ് അന്ന് മരണപ്പെട്ടത്.

shortlink

Related Articles

Post Your Comments


Back to top button