ThiruvananthapuramNattuvarthaLatest NewsKeralaNews

‘നിയമസഭാ കയ്യാങ്കളിയിൽ ഇടത്നേതാക്കൾ പറഞ്ഞപോലെ കെഎസ്ആർടിസി ജീവനക്കാരും പറഞ്ഞാൽ സർക്കാർ വെട്ടിലാകുമെന്ന് പേടിച്ചിട്ടാവും’

തിരുവനന്തപുരം: കാട്ടാക്കടയില്‍ മകളുടെ മുന്നിലിട്ട് അച്ഛനെ ക്രൂരമായി മര്‍ദ്ദിച്ച് കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്കെതിരെ ഗതാഗത മന്ത്രി. സംഭവത്തിൽ ഉത്തരവാദികൾ ആയവരിൽ സ്റ്റേഷൻ മാസ്റ്ററും മറ്റു ജീവനക്കാരും ഉണ്ടെന്ന് മന്ത്രി. ഗുരുതരമായ കുറ്റം ചെയ്തവരെ പിരിച്ചുവിടാത്തത് എന്താണെന്ന് രാഷ്ട്രീയ നിരീക്ഷകൻ ശ്രീജിത്ത് പണിക്കർ ചോദിക്കുന്നു. നിയമസഭാ കയ്യാങ്കളിയിൽ ഇടത് നേതാക്കൾ പറഞ്ഞപോലെ കെഎസ്ആർടിസി ജീവനക്കാരും പറഞ്ഞാൽ സർക്കാർ വെട്ടിലാകുമെന്ന് പേടിച്ചിട്ടാകുമെന്ന് അദ്ദേഹം സർക്കാരിനെ പരിഹസിക്കുന്നു.

‘കാട്ടാക്കടയിൽ കൺസെഷൻ പുതുക്കാൻ ചെന്നയാളെ മർദ്ദിച്ചെന്ന് ഗതാഗത മന്ത്രി തന്നെ പറയുന്നു. സംഭവത്തിൽ ഉത്തരവാദികൾ ആയവരിൽ സ്റ്റേഷൻ മാസ്റ്ററും മറ്റു ജീവനക്കാരും ഉണ്ടെന്നും മന്ത്രി പറയുന്നു. എങ്കിൽ പിന്നെ ഇത്ര ഗുരുതരമായ കുറ്റം നടത്തിയവരെ നിലവിലെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ സസ്പെൻഡ് ചെയ്യുന്നതിനു പകരം ഡിസ്മിസ് ചെയ്തുകൂടേ. അവർ കേസ് നടത്തട്ടെ. അതിനു പകരം വിശദമായ അന്വേഷണത്തിന് ഒന്നര മാസം! ചിലപ്പോൾ നിയമസഭാ കയ്യാങ്കളിയിൽ നമ്മൾ വിഡിയോയിൽ കണ്ടതല്ല ശരിക്കും സംഭവിച്ചതെന്ന് ഇടതുനേതാക്കൾ പറഞ്ഞതുപോലെ കെഎസ്ആർടിസി ജീവനക്കാരും പറഞ്ഞാൽ സർക്കാർ വെട്ടിലാകുമെന്ന് പേടിച്ചിട്ടാവും’, ശ്രീജിത്ത് ഫേസ്‌ബുക്കിൽ കുറിച്ചു.

അതേസമയം, ആമച്ചല്‍ സ്വദേശി സ്വദേശി പ്രേമനെയാണ് മകള്‍ക്ക് മുന്നിലിട്ട് ജീവനക്കാര്‍ വളഞ്ഞിട്ട് മര്‍ദ്ദിച്ചത്. വിദ്യാര്‍ത്ഥിയായ മകളുടെ യാത്ര സൗജന്യത്തെ ചൊല്ലിയുള്ള തര്‍ക്കമാണ് മര്‍ദ്ദനത്തിന് കാരണം. മകളുടെ കണ്‍സെഷന്‍ ടിക്കറ്റ് പുതുക്കാനായിട്ടാണ് പ്രേമൻ കെഎസ്ആര്‍ടിസിയുടെ കാട്ടാക്കടയ ഡിപ്പോയില്‍ എത്തിയത്. കോഴ്‌സ് സര്‍ട്ടിഫിക്കറ്റ് കൂടി ഹാജരാക്കിയാല്‍ മാത്രമേ കണ്‍സെഷന്‍ ടിക്കറ്റ് പുതുക്കി നല്‍കൂ എന്ന് ജീവനക്കാര്‍ ഓഫീസില്‍ നിന്നും പ്രേമനോട് പറഞ്ഞു. ഒരു മാസം മുന്‍പ് കോഴ്‌സ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കി കണ്‍സെഷന്‍ ടിക്കറ്റ് വാങ്ങിയതാണെന്നും ഇതു പുതുക്കാന്‍ ഇനി സര്‍ട്ടിഫിക്കറ്റ് വാങ്ങുന്ന പതിവില്ലെന്നും പ്രേമന്‍ പറഞ്ഞു. എന്നാല്‍, അതു നിങ്ങളാണോ തീരുമാനിക്കുക എന്ന് ജീവനക്കാര്‍ തിരികെ ചോദിച്ചതോടെ ഇരുകൂട്ടരും തമ്മില്‍ വാക്കേറ്റമായി. വെറുതെയല്ല കെഎസ്ആര്‍ടിസി രക്ഷപ്പെടാത്തതെന്ന് പ്രേമന്‍ പറഞ്ഞതോടെ ജീവനക്കാര്‍ പ്രകോപിതരാക്കുകയും കാര്യങ്ങള്‍ കൈയ്യേറ്റത്തിലേക്ക് എത്തുകയുമായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button