Latest NewsKeralaNews

സുപ്രീം കോടതി വിധി എൽഡിഎഫ് സർക്കാർ സ്വീകരിച്ച ശക്തമായ നടപടിക്ക് ലഭിച്ച അംഗീകാരം: എ കെ ബാലൻ

തിരുവനന്തപുരം: കേരള അഡ്മിനിസ്ട്രേറ്റീവ് സർവ്വീസ് സംവരണവുമായി ബന്ധപ്പെട്ട് മൂന്ന് സ്ട്രീമുകളിലായി പട്ടികജാതി-പിന്നോക്ക വിഭാഗത്തിന് സംവരണം ഉറപ്പ് നൽകിയ സുപ്രീം കോടതി വിധി എൽഡിഎഫ് സർക്കാർ സ്വീകരിച്ച ശക്തമായ നടപടിക്ക് ലഭിച്ച അംഗീകാരമാണെന്ന് സിപിഎം നേതാവ് എ കെ ബാലൻ. സംവരണത്തെ അട്ടിമറിക്കാൻ ഫ്യൂഡൽ മൂല്യങ്ങൾ ഉയർത്തിപ്പിടിക്കുന്ന വരേണ്യവിഭാഗം വലിയ ശ്രമം നടത്തിയിരുന്നു. അതുകൊണ്ടാണ് അവർ ഹൈക്കോടതി വിധിക്കെതിരായി അപ്പീൽ പോയതെന്ന് അദ്ദേഹം വ്യക്തമാക്കി.

Read Also: ഐപിഎല്ലിലും ആഭ്യന്തര ക്രിക്കറ്റിലും പുതിയ പരീക്ഷണം: അടുത്ത മാസം മുതൽ നിലവിൽ വരുമെന്ന് ബിസിസിഐ

ആദ്യം സർക്കാർ ഒന്നാം സ്ട്രീമിൽ മാത്രമായിരുന്നു സംവരണം തീരുമാനിച്ചത്. ഇതിനെതിരായി പികെഎസ് അന്നത്തെ പിന്നോക്കക്ഷേമ വകുപ്പ് മന്ത്രിക്ക് നൽകിയ പരാതി മുഖ്യമന്ത്രിക്ക് നൽകുകയും പ്രശ്നത്തിന്റെ പ്രാധാന്യം മനസ്സിലാക്കി മുഖ്യമന്ത്രി മൂന്ന് സ്ട്രീമിലും സംവരണം തീരുമാനിക്കുകയും ചെയ്തുവെന്ന് അദ്ദേഹം പറഞ്ഞു.

രാഷ്ട്രീയ ഇച്ഛാശക്തിയുടെ ഭാഗമായിട്ടാണ് സംസ്ഥാന സർവ്വീസിൽ ആദ്യമായി ഐഎഎസിന് സമാന്തരമായി കെഎഎസ് നടപ്പാക്കിയത്. ഇതിനെതിരായി വലിയ സമ്മർദ്ദമുണ്ടായി. എന്നാൽ മുഖ്യമന്ത്രി ഇതിൽ ശക്തമായ നിലപാടാണ് സ്വീകരിച്ചത്. പിന്നോക്ക-പട്ടികജാതി വിഭാഗത്തോടുള്ള പ്രതിബദ്ധത ഉയർത്തിപ്പിടിച്ച ഒന്നാം പിണറായി സർക്കാർ പട്ടികജാതി-പിന്നോക്ക വിഭാഗങ്ങൾക്ക് നൽകിയ നിരവധി നൂതന പദ്ധതികളിൽ ഈ തീരുമാനം ശ്രദ്ധേയമായിരുന്നു. കേസ് നടത്തിപ്പിന് ഹൈക്കോടതിയിൽ എ ജി ഓഫീസും, സുപ്രീം കോടതിയിൽ സംസ്ഥാന സർക്കാരിന്റെ സീനിയർ വക്കീലന്മാരും ഫലപ്രദമായ ഇടപെടലാണ് നടത്തിയതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Read Also: മ​ക​ളു​ടെ മു​ൻ​പി​ൽ പി​താ​വി​നെ മ​ർ​ദ്ദി​ച്ച സം​ഭ​വം : കെ​എ​സ്ആ​ർ​ടി​സി ജീ​വ​ന​ക്കാർക്കെ​തി​രെ ജാ​മ്യ​മി​ല്ലാ വ​കു​പ്പ്

shortlink

Related Articles

Post Your Comments

Related Articles


Back to top button